/sathyam/media/media_files/2025/06/21/ahammadabad-plain-crash-2025-06-21-14-52-20.jpg)
ന്യൂഡല്‍ഹി: അഹമ്മദാബാദ് എയർ ഇന്ത്യ വിമാന ദുരന്തത്തില്‍ ബോയിങ് കമ്പനിയോട് നഷ്ടപരിഹാരം തേടാന്‍ മരിച്ചവരുടെ കുടുംബം.
അപകടത്തില്‍ കൊല്ലപ്പെട്ട സ്വപ്‌നില്‍ സോണി എന്ന യാത്രക്കാരന്റെ സഹോദരിയായ തൃപ്തി സോണിയാണ് അമേരിക്കയില്‍ നിയമ നടപടിക്ക് ഒരുങ്ങിരിക്കുന്നത്.
ഉത്പന്ന ബാധ്യത നിയമം പ്രകാരമാണ് ബോയിങ്ങിന് എതിരെ കേസ് നല്‍കുന്നതെന്ന് തൃപ്തി സോണി വ്യക്തമാക്കുന്നു.
ഉത്പന്ന ബാധ്യതയുമായി ബന്ധപ്പെട്ട അമേരിക്കന്‍ നിയമങ്ങള്‍ കര്‍ശനമാണ്. എന്നാല്‍, അതിനുമുമ്പ്, അപകടത്തിന്റെ കാരണം സംബന്ധിച്ച റിപ്പോര്‍ട്ട് ആവശ്യമാണ്. ഈ വിഷയത്തില്‍ ഉള്‍പ്പെടെ ഇന്ത്യന്‍ സര്‍ക്കാരിന്റെ പിന്തുണ തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്നും തൃപ്തി സോണി പറയുന്നു.
അപകടകാരണം വ്യക്തമാക്കുന്നതിനായി ഫ്‌ലൈറ്റ് ഡാറ്റ റെക്കോര്‍ഡര്‍, കോക്ക്പിറ്റ് വോയ്സ് റെക്കോര്‍ഡര്‍ എന്നിവയിലെ ഡാറ്റകള്‍ ആവശ്യമാണ്. കോര്‍പറേറ്റ് താത്പര്യങ്ങള്‍ക്ക് അനുകൂലമായി ഡാറ്റകളില്‍ തിരിമറി നടത്തിയേക്കാമെന്ന സംശയവും ഇവര്‍ ഉയര്‍ത്തുന്നു.
അപകടവുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന മൗനവും, എയര്‍ ഇന്ത്യയുടെ ഇടപെടലുകളില്‍ അവ്യക്തതയുമാണ് വെല്ലുവിളിയെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.