ഒരു സ്ത്രീയും കുട്ടിയും സിപ്പ് ലൈനിൽ അപകടത്തിൽപ്പെടുന്നതിൻ്റെ വീഡിയോ പ്രചരിപ്പിച്ചു. എഐ വീഡിയോ നിർമ്മിച്ച് അത് പ്രചരിപ്പിച്ച കേസിൽ യുവാവ് പിടിയിൽ

അപകട വീഡിയോ വയനാട്ടില്‍ സംഭവിച്ചത് എന്ന തരത്തില്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി വ്യാപകമായി പ്രചരിപ്പിക്കുകയായിരുന്നു.

New Update
arrest

ആലപ്പുഴ: ഒരു സ്ത്രീയും കുട്ടിയും സിപ്പ് ലൈനിൽ അപകടത്തിൽപ്പെടുന്നതിൻ്റെ വ്യാജ എഐ വീഡിയോ നിർമ്മിച്ച് അത് പ്രചരിപ്പിച്ച കേസിൽ യുവാവ് പിടിയിൽ. 

Advertisment

തിങ്കളാഴ്ച വൈകീട്ടോടെ ആലപ്പുഴ ജില്ലയിലെ തിരുവമ്പാടി, തൈവേലിക്കം വീട്ടിൽ കെ അഷ്കറിനെയാണ് (29) പൊലീസ് അറസ്റ്റ് ചെയ്തത്.


ഒരു യുവതിയും കുട്ടിയും സിപ്ലൈനില്‍ കയറുന്നതും അവര്‍ അപകടത്തില്‍പ്പെടുന്നതുമായ ദൃശ്യങ്ങളാണ് എ.ഐ പ്രോംറ്റ് ഉപയോഗിച്ച് ഇയാള്‍ കൃത്രിമമായി നിര്‍മിച്ചിരുന്നത്. 


അപകട വീഡിയോ വയനാട്ടില്‍ സംഭവിച്ചത് എന്ന തരത്തില്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി വ്യാപകമായി പ്രചരിപ്പിക്കുകയായിരുന്നു. 

വയനാട്ടിലെ ടൂറിസം മേഖലയെ ദോഷകരമായി ബാധിക്കുന്ന തരത്തിലുള്ള വീഡിയോ ഇയാളുടെ 'അഷ്‌ക്കറലി റിയാക്ടസ്' എന്ന അക്കൗണ്ടിലൂടെ പ്രചരിപ്പിക്കുകയായിരുന്നു. 

Advertisment