കൊച്ചി: ആഗോള പ്രോഡക്ട് എഞ്ചിനീയറിംഗ്, ഡിജിറ്റല്‍ സേവന കമ്പനിയായ ടാറ്റ ടെക്‌നോളജീസ് സംഘടിപ്പിച്ച ഇന്നോവെന്റ് ഹാക്കത്തോണിന്റെ രണ്ടാം പതിപ്പിലെ വിജയികളെ പ്രഖ്യാപിച്ചു.
മൈക്രോസോഫ്റ്റിന്റെയുംയും ടാറ്റാ മോട്ടോഴ്സിന്റെയും പിന്തുണയോടെ സംഘടിപ്പിച്ച ഈ ഹാക്കത്തോണ്‍ ഇന്ത്യയിലുടനീളമുള്ള യുവ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് ഉല്‍പാദന മേഖലയിലെ യഥാര്‍ത്ഥ വെല്ലുവിളികളെ നേരിടാനുള്ള അവസരമാണ് നല്‍കിയത്.
പൂനെയിലെ ഹിഞ്ചവാഡിയിലെ ടാറ്റ ടെക്‌നോളജീസ് ആസ്ഥാനത്ത് നടന്ന ഹാക്കത്തോണില്‍ 267 കോളേജുകളില്‍ നിന്നുള്ള 9,389 പേര്‍ പങ്കെടുത്തു. 2,516 സവിശേഷ പ്രോജക്റ്റുകള്‍ അവതരിപ്പിക്കപ്പെട്ടു.
അവസാന റൗണ്ടായ ഡെമോ ഡേയില്‍ മികച്ച പത്ത് ടീമുകളാണ് പങ്കെടുത്തത്. അവിടെ അവര്‍ അവരുടെ നൂതന പ്രോട്ടോടൈപ്പുകള്‍ അവതരിപ്പിച്ചു.
ടാറ്റ മോട്ടോഴ്സ് പാസഞ്ചര്‍ വെഹിക്കിള്‍സ് ലിമിറ്റഡ്, ടാറ്റ പാസഞ്ചര്‍ ഇലക്ട്രിക് മൊബിലിറ്റി ലിമിറ്റഡ് എന്നിവയുടെ ചീഫ് ടെക്‌നോളജി ഓഫീസര്‍ സ്വെന്‍ പട്ടുഷ്‌ക, മൈക്രോസോഫ്റ്റ് മാനുഫാക്ചറിംഗ് ആന്‍ഡ് കോര് പ്പറേറ്റ് സ് എക് സിക്യൂട്ടീവ് ഡയറക്ടര്‍ പ്രവീണ്‍ പഞ്ചഗ്‌നുല, പൂനെ സിഒഇപി ടെക്‌നോളജിക്കല്‍ യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ പ്രൊഫസര്‍ സുനില്‍ ഭിരുദ് എന്നിവര്‍ പങ്കെടുത്തു.
ടാറ്റ സണ്‍സിലെ ഗ്രൂപ്പ് ഇന്നൊവേഷന്‍ സീനിയര്‍ വൈസ് പ്രസിഡന്റ് രവി അറോറയാണ് ജൂറിയെ നയിച്ചത്. ടാറ്റ ടെക്‌നോളജീസ് സിഇഒയും മാനേജിംഗ് ഡയറക്ടറുമായ വാറന്‍ ഹാരിസ് അടങ്ങുന്ന ജൂറിയാണ് അന്തിമ വിലയിരുത്തലുകള്‍ നടത്തിയത്.
സസ്സ്റ്റെയിനബിള്‍ മെറ്റീരിയല്‍ ഇന്റഗ്രേഷന്‍ എന്ന പ്രോജക്ടുമായെത്തി വിജയിച്ച മൊഹാലിയിലെ ചണ്ഡീഗഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള കോഡ്‌സെഫിര്‍ ടീമിന് അവരുടെ എഞ്ചിനീയറിംഗ് മികവിന് 300,000 രൂപ ക്യാഷ് പ്രൈസ് ലഭിച്ചു.
പട്ട്യാല താപാര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിങ് ആന്റ് ടെക്നോളജിയില്‍ നിന്നുള്ള സ്‌പെയ്ന്‍ഗിറ്റ് കോഡറിന്റെ എഐ-ഡ്രിവണ്‍ നോയ്സ് കാന്‍സലേഷന്‍ പ്രജക്ട് രണ്ടാമതെത്തി 100,000 രൂപയുടെ ക്യാഷ് പ്രൈസിനര്‍ഹരായി.
മൂന്നാം സമ്മാനമായ 50,000 രൂപ കോയമ്പത്തൂരിലെ ശ്രീ കൃഷ്ണ എഞ്ചിനീയറിംഗ് ആന്റ് ടെക്നോളജി കോളേജില്‍ നിന്നുള്ള പ്ലൂട്ടോ അവരുടെ ജനറേറ്റീവ് എഐ പ്രോജക്ടിലൂടെ സ്വന്തമാക്കി.
10 ടീമുകളില്‍ നിന്നുള്ള 39 അംഗങ്ങള്‍ക്കും അവരുടെ എഞ്ചിനീയറിംഗ് പൂര്‍ത്തിയാക്കിയ ശേഷം ഇന്റേണ്‍ഷിപ്പോടുകൂടി ടാറ്റ ടെക്‌നോളജീസില്‍ അവരുടെ പ്രോജക്റ്റുകള്‍ തുടരാനുള്ള അവസരവും ലഭിക്കും.