യുവനടിയുടെ ചിത്രങ്ങള്‍ എഐ ഉപയോഗിച്ച് മോര്‍ഫ് ചെയ്തു. അന്വേഷണം ഊര്‍ജിതമാക്കിയതായി സൈബര്‍ പോലീസ്

New Update
kerala police vehicle1

കൊച്ചി: യുവനടിയുടെ ചിത്രങ്ങള്‍ എഐ ഉപയോഗിച്ച് മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച സംഭവത്തില്‍ കൊച്ചി സിറ്റി സൈബര്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

Advertisment

നടിയുടെ പരാതിയില്‍ കഴിഞ്ഞ ദിവസം പോലീസ് കേസെടുത്തിരുന്നു. നടിയുടെ മൊഴിയും പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. 

ഇന്‍സ്റ്റഗ്രാമിലൂടെയാണ് നടിയുടെ ചിത്രങ്ങള്‍ പ്രചരിപ്പിച്ചത്. സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കിയതായി സൈബര്‍ പോലീസ് പറഞ്ഞു.

Advertisment