സംസ്ഥാന കോണ്‍ഗ്രസിലെ ചേരിപ്പോരില്‍ എഐസിസിയുടെ ഇടപെടല്‍; കെപിസിസിയില്‍ 'അസ്വസ്ഥമായ പ്രവണത' ഉടലെടുക്കുന്നുവെന്ന്  കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാ ദാസ് മുന്‍ഷി; പാര്‍ട്ടിയിലെ രഹസ്യം ചോര്‍ത്തുന്നവരെ കണ്ടെത്താന്‍ അന്വേഷണത്തിന് നിര്‍ദ്ദേശം; എഐസിസി നിലപാട് വ്യക്തമാക്കിയത്  കെപിസിസി അച്ചടക്ക സമിതി അധ്യക്ഷന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് അയച്ച കത്തില്‍

കെപിസിസിയില്‍ 'അസ്വസ്ഥമായ പ്രവണത' ഉടലെടുക്കുന്നുവെന്നും ഇത് സംബന്ധിച്ച് അന്വേഷിക്കണമെന്നും കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാ ദാസ് മുന്‍ഷി കെപിസിസി അച്ചടക്ക സമിതി അധ്യക്ഷന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് അയച്ച കത്തില്‍ വ്യക്തമാക്കി

New Update
deepa das munshi thiruvanchoor radhakrishnan

ന്യൂഡല്‍ഹി: സംസ്ഥാന കോണ്‍ഗ്രസിലെ പ്രശ്‌നങ്ങളില്‍ എഐസിസിയുടെ ഇടപെടല്‍. കെപിസിസിയില്‍ 'അസ്വസ്ഥമായ പ്രവണത' ഉടലെടുക്കുന്നുവെന്നും ഇത് സംബന്ധിച്ച് അന്വേഷിക്കണമെന്നും കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാ ദാസ് മുന്‍ഷി കെപിസിസി അച്ചടക്ക സമിതി അധ്യക്ഷന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് അയച്ച കത്തില്‍ വ്യക്തമാക്കി. 

Advertisment

പാര്‍ട്ടിയില്‍ അച്ചടക്കം ഉറപ്പാക്കാനും ചേരിപ്പോരിന്റെ സാധ്യതകള്‍ ഒഴിവാക്കാനും പ്രശ്‌നത്തെക്കുറിച്ച് ഉടന്‍ അന്വേഷിച്ച് പരിഹാരനടപടി സ്വീകരിക്കണമെന്നാണ് നിര്‍ദ്ദേശം. പാര്‍ട്ടി യോഗങ്ങളില്‍ ചര്‍ച്ച ചെയ്യുന്ന  സുപ്രധാന കാര്യങ്ങള്‍ ചോരുന്നതായും, തെറ്റായ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചിലര്‍ കൈമാറുന്നതായും ദീപാ ദാസ് മുന്‍ഷി വിമര്‍ശിച്ചു.

ഇത്തരം പ്രവണതകള്‍ പാര്‍ട്ടിയുടെ അച്ചടക്കത്തെ തടസപ്പെടുത്തുന്നു. പാര്‍ട്ടിയിലെ ആഭ്യന്തര വഴക്കുകള്‍ക്കും ഇത് കാരണമാകുന്നുണ്ട്. പാര്‍ട്ടിയില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന തരത്തില്‍ രഹസ്യവിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കുന്നവരെ കണ്ടെത്തണമെന്നും തിരുവഞ്ചൂരിന് അയച്ച കത്തില്‍ ദീപാ ദാസ് മുന്‍ഷി നിര്‍ദ്ദേശിച്ചു.

എത്രയും വേഗം ഇത് അന്വേഷിച്ച് അറിയക്കണം. ഭാവിയില്‍ ഇത്തരം പ്രശ്‌നങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന് ഉറപ്പാക്കാന്‍ കൂടുതല്‍ അച്ചടക്കനടപടികളെക്കുറിച്ച് ചര്‍ച്ച ചെയ്യുമെന്നും അവര്‍ വ്യക്തമാക്കി.

 

Advertisment