/sathyam/media/media_files/2025/12/15/school-teacher-2025-12-15-17-49-57.jpg)
കോട്ടയം: എയ്ഡഡ് അധ്യാപക നിയമന പ്രതിസന്ധിയില്‍ സര്‍ക്കാരിനെതിരെ സമരത്തിനൊരുങ്ങി നിയമന അംഗീകരാം കിട്ടാത്ത അധ്യാപകര്‍. ശക്തമായ സമരം ആരംഭിക്കുന്നതിന്റെ ഭാഗമായി വിവിധ മേഖലകളില്‍ അധ്യാപക കൂട്ടായ്മ സംഘടിപ്പിക്കുവാനും തുടര്‍ന്നു വിപുലമായ അധ്യാപക കണ്‍വന്‍ഷന്‍ ചങ്ങനാശേരിയില്‍ നടത്തും. ജനുവരി അവസാന വാരം സെക്രട്ടറിയറ്റ് നടയില്‍ സമരമാരംഭിക്കുന്നതിനും അധ്യാപകരുടെയും കുടുംബങ്ങളുടെയും സമ്മേളനം തീരുമാനിച്ചു. കഴിഞ്ഞ നാലുവര്‍ഷമായി നിയമനഗീകാരം ലഭിക്കാതെ ശമ്പളം കിട്ടാത്തവരുടെയും ഗസ്റ്റ് അധ്യാപകരാണു സമര പ്രഖ്യാപനം നടത്തിയത്.
കഴിഞ്ഞ നാലു വര്‍ഷമായി സംസ്ഥാനത്തെ 25,000-ത്തോളം വരുന്ന എയ്ഡഡ് അധ്യാപകര്‍ നേരിടുന്ന നിയമന നിരോധനവും കടുത്ത സാമ്പത്തിക പ്രതിസന്ധിയും ഭരണകൂടത്തിന്റെ അവഗണനയും നേരിടുന്നത്. വിഷയത്തില്‍ അടിയന്തര പരിഹാരമുണ്ടായില്ലെങ്കില്‍, വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഭരണപക്ഷത്തിനു അതിരൂക്ഷമായ തിരിച്ചടി നേരിടേണ്ടിവരുമെന്നാണ് അധ്യാപകരുടെ മുന്നറിയിപ്പ്.
കേരളത്തിലെ 80% വിദ്യാര്‍ഥികള്‍ പഠിക്കുന്ന എയ്ഡഡ് വിദ്യാലയങ്ങളിലെ അധ്യാപകരെ 'പട്ടിണിക്കിട്ടാല്‍' സമൂഹത്തില്‍ ചലനം ഉണ്ടാകില്ലെന്ന് ഇടതു സര്‍ക്കാര്‍ വിശ്വസിച്ചതു രാഷ്ട്രീയത്തിലെ ഏറ്റവും വലിയ മണ്ടത്തരമായി മാറിയെന്നു അധ്യാപക സംഘടനകള്‍ പറയുന്നു. അധ്യാപകരുടെ ദുരിതം ഓരോ വീട്ടിലും ഭരണകൂടത്തിനെതിരായ വികാരമായി തദ്ദേശ തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചു. വിഷയത്തില്‍ അടിയന്തര പരിഹാരം ഉണ്ടായില്ലെങ്കില്‍, 25,000 അധ്യാപകര്‍ ചാവേറുകളെപ്പോലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിനെതിരെ പ്രവര്‍ത്തിക്കുമെന്നും അധ്യാപകര്‍ പറയുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us