വനിതാ പൊലീസിനും രക്ഷയില്ല,  എഐജി വി,ജി വിനോദ്കുമാർ മോശം സന്ദേശങ്ങൾ അയച്ചെന്ന് പരാതി

വിനോദ്കുമാർ പത്തനംതിട്ട എസ്പിയായിരിക്കെ വാട്സാപ്പിലൂടെ മോശം സന്ദേശങ്ങളയച്ചെന്നു കാട്ടി വനിതാ എസ്ഐമാർ ദക്ഷിണമേഖലാ ഡിഐജി അജീത ബീഗത്തിനു നൽകിയ പരാതിയിലാണ് അന്വേഷണം

New Update
police

തിരുവനന്തപുരം: ∙ ക്രമസമാധാന വിഭാഗം എഐജി വി.ജി.വിനോദ്കുമാർ തങ്ങൾക്ക്  മോശം സന്ദേശങ്ങളയച്ചെന്ന് പത്തനംതിട്ടയിലെ വനിതാ എസ്ഐമാരുടെ മൊഴി. ഇതുസംബന്ധിച്ച പരാതി അന്വേഷിക്കുന്ന പൊലീസ്  ആസ്ഥാനത്തെ ആഭ്യന്തര പരാതി സമിതി എഐജി മെറിൻ ജോസഫ് മുൻപാകെയാണ് ഇവർ മൊഴി നൽകിയത്.

Advertisment

വിനോദ്കുമാർ പത്തനംതിട്ട എസ്പിയായിരിക്കെ വാട്സാപ്പിലൂടെ മോശം സന്ദേശങ്ങളയച്ചെന്നു കാട്ടി വനിതാ എസ്ഐമാർ ദക്ഷിണമേഖലാ ഡിഐജി അജീത ബീഗത്തിനു നൽകിയ പരാതിയിലാണ് അന്വേഷണം. രാത്രിയിലും സന്ദേശങ്ങളയച്ചതായി ഇവർ മൊഴി നൽകി. എല്ലാവർക്കും ബ്രോഡ്കാസ്റ്റ് രീതിയിൽ അയച്ചതിനൊപ്പമാണ് ഇവർക്കും സന്ദേശങ്ങളയച്ചതെന്നും ദുരുദ്ദേശ്യമില്ലെന്നും ജോലിയുടെ ഭാഗമായുള്ള സന്ദേശങ്ങളാണെന്നും വിനോദ്കുമാർ മൊഴി നൽകിയിരുന്നു.

message whatsaap police
Advertisment