/sathyam/media/media_files/2026/02/01/sureshgopi-zsdsxv-2026-02-01-16-54-11.jpg)
കോട്ടയം: കേന്ദ്ര ബജറ്റില്‍ ഒരിക്കല്‍ കൂടി കേരളത്തിനു എയിംസ് അനുവദിക്കാതെ വന്നതോടു കൂടി കേന്ദ്ര മന്ത്രി സുരേഷ് ഗോപിക്കു സോഷ്യല്‍ മീഡിയയില്‍ പരിഹാസം. എയിംസ് വരുന്നതു സംബന്ധിച്ചു സുരേഷ് ഗോപി സിനിമാ സ്‌റ്റൈലില്‍ നിരവധി വെല്ലുവിളികള്‍ നടത്തിയിരുന്നു. എയിംസ് ആലപ്പുഴയില്‍, അല്ലെങ്കല്‍ തൃശൂര്‍ വരുമെന്നാണ് സുരേഷ് ഗോപി പറഞ്ഞിരുന്നത്. താന്‍ ഇക്കാര്യം കേന്ദ്ര ആരോഗ്യമന്ത്രാലയത്തിലും ജെ.പി നദ്ദയെയും അറിയിച്ചിട്ടുണ്ട്.
/filters:format(webp)/sathyam/media/media_files/wmtI1Oth7r73SKgWy2aD.jpg)
എയിംസ് വന്നിരിക്കും എന്നിങ്ങനെ പലതവണയായി സുരേഷ് ഗോപി ഇത്തരത്തില്‍ അവകാശ വാദം നടത്തിയിരുന്നു. കേരളത്തില്‍ എയിംസ് വരും മറ്റേ മോനേ എന്നാണ് ജനുവരി ആദ്യവാരം സുരേഷ് ഗോപി ഒരു ചടങ്ങിനിടെ പറഞ്ഞത്. സുരേഷ് ഗോപിയുടെ പ്രതികരണങ്ങള്‍ ഉള്‍പ്പെടുത്തിയ വീഡയോ, പല കാര്‍ഡുകളും ഉള്‍പ്പടെ ഇറക്കിയാണ് സൈബറിടത്ത് പ്രചരിക്കുന്നത്. അതേസമയം, കേരളം സ്ഥലം കൈമാറാത്തതുകൊണ്ടാണ് എയിംസ് കിട്ടാത്തത് എന്നു ബി.ജെ.പി നേതാക്കളും പറയുന്നു.
/filters:format(webp)/sathyam/media/media_files/2026/02/01/untitled-2026-02-01-13-25-08.jpg)
എന്നാല്‍, മന്ത്രി രാജീവ് ഉള്‍പ്പടെ ഈ വാദങ്ങള്‍ തള്ളിക്കളയുന്നു. എയിംസിനായി 200 ഏക്കര്‍ ഭൂമിയാണ് സര്‍ക്കാര്‍ വാഗ്ദാനം ചെയ്തത്. ഇതില്‍ 150ഏക്കര്‍ ഭൂമി ആരോഗ്യ വിദ്യാഭ്യാസവകുപ്പ് ഡയര്‍ക്ടര്‍ക്ക് കൈമാറി. ഭാവി വികസനം കണക്കിലെടുത്ത് 100 ഏക്കര്‍ ഭൂമി സ്വകാര്യവ്യക്തികളില്‍ നിന്ന് ഏറ്റെടുക്കേണ്ടതുണ്ട്. ഇതിനുളള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി വരുന്നു. ഇതു കേന്ദ്ര ആരോഗ്യമന്ത്രാലയത്തെ അറിയിച്ചിട്ടുള്ളതുമാണെന്നു ഇടതു നേതാക്കള്‍ പറയുന്നത്.
/filters:format(webp)/sathyam/media/media_files/PxSZb7lOKuQEp9aMaYkz.jpg)
ജനങ്ങള്‍ പൂര്‍ണ്ണമനസ്സോടെയാണ് എയിംസിനായി ഭൂമി വിട്ടു നല്‍കിയത്. കിനാലൂര്‍, കാന്തലാട് വില്ലേജുകളില്‍പ്പെട്ട ഭൂമിയാണ് ഏറ്റെടുത്തത്. അടിസ്ഥാന സൗകര്യങ്ങളെല്ലാം ഇവിടെ ലഭ്യമാണ്. മാത്രവുമല്ല റോഡ് മാര്‍ഗ്ഗവും റെയില്‍മാര്‍ഗ്ഗവും കിനാലൂരിലെത്താനും എളുപ്പത്തില്‍ കഴിയുമെന്നതും അനുകൂല ഘടകങ്ങളാണ്. കാര്യങ്ങള്‍ ഇത്രയൊക്കെ പുരോഗമിച്ചിട്ടും എയിംസ് അനുവദിക്കാന്‍ കേന്ദ്രം ഇതു വരെ തയ്യാറായിട്ടില്ല. രാജ്യത്ത് പുതിയ 22എയിംസുകള്‍ പ്രഖ്യാപിച്ചപ്പോഴും ആരോഗ്യ രംഗത്ത് മാതൃകയായ കേരളത്തെ പൂര്‍ണ്ണമായും കേന്ദ്ര സര്‍ക്കാര്‍ അവഗണിച്ചു എന്നും ഇടതുപക്ഷം ആരോപിക്കുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us