എ​യിം​സ് അ​നു​വ​ദി​ക്കു​ക കേ​ന്ദ്ര​നി​യ​മം അ​നു​സ​രി​ച്ച്; സു​രേ​ഷ് ഗോ​പി പ​റ​ഞ്ഞ​ത് അ​ദ്ദേ​ഹ​ത്തി​ന്‍റെ താ​ത്പ​ര്യമെന്ന് എം.​ടി ര​മേ​ശ്

New Update
rameshUntitled44

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ൽ എ​യിം​സ് അ​നു​വ​ദി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ബി​ജെ​പി​യി​ൽ ത​ർ​ക്കം തു​ട​രു​ന്നു. കേ​ന്ദ്ര നി​യ​മം അ​നു​സ​രി​ച്ച് മാ​ത്ര​മാ​യി​രി​ക്കും എ​യിം​സ് അ​നു​വ​ദി​ക്കു​ക​യെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​ടി. ര​മേ​ശ്. 

Advertisment

എ​യിം​സ് ആ​ല​പ്പു​ഴ​യി​ൽ സ്ഥാ​പി​ക്കു​മെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി സു​രേ​ഷ് ഗോ​പി ആ​വ​ർ​ത്തി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ര​മേ​ശി​ന്‍റെ പ്ര​സ്താ​വ​ന.

സു​രേ​ഷ് ഗോ​പി പ​റ​ഞ്ഞ​ത് അ​ദ്ദേ​ഹ​ത്തി​ന്‍റെ താ​ൽ​പ​ര്യ​ങ്ങ​ളും ആ​വ​ശ്യ​വു​മാ​ണെ​ന്നും ഓ​രോ നേ​താ​ക്ക​ളും അ​വ​ര​വ​ർ​ക്ക് ഇ​ഷ്ട​മു​ള്ളി​ട​ത്ത് ആ​വ​ശ്യ​പ്പെ​ടു​മെ​ന്നും അദ്ദേഹം പ​റ​ഞ്ഞു. 

കേ​ര​ള​ത്തി​ൽ എ​വി​ടെ എ​യിം​സ് വ​ന്നാ​ലും ബി​ജെ​പി​ക്ക് സ​ന്തോ​ഷ​മാ​ണ്. കേ​ര​ള​ത്തി​ന് എ​യിം​സ് അ​നു​വ​ദി​ക്ക​ണം എ​ന്നേ​യു​ള്ളൂ​വെ​ന്നും ര​മേ​ശ് വ്യ​ക്ത​മാ​ക്കി.

സം​സ്ഥാ​ന​ത്തെ ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് ഒ​രു​ക്ക​ങ്ങ​ൾ ബി​ജെ​പി സം​സ്ഥാ​ന സ​മി​തി യോ​ഗം ച​ർ​ച്ച ചെ​യ്യു​മെ​ന്നും ര​മേ​ശ് കൂട്ടിച്ചേർത്തു.

Advertisment