സ്വകാര്യ ബസുകളിലെ നിയമവിരുദ്ധ എയര്‍ഹോണുകള്‍ പിടിച്ചെടുത്തു തുടങ്ങി, ഏറ്റവും കൂടുതൽ കൊച്ചിയിൽ :  പിടിച്ചെടുക്കുന്ന എയര്‍ ഹോണുകള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വച്ച് റോഡ് റോളര്‍ കയറ്റി നശിപ്പിക്കണമെന്നാണ് മന്ത്രി ​ഗണേഷ് കുമാറിന്റെ  നിര്‍ദ്ദേശം

ഈ മാസം പത്തൊമ്പതാം തീയതി വരെയാണ് പ്രത്യേക പരിശോധന. പിടിച്ചെടുക്കുന്ന എയര്‍ഹോണുകള്‍ നശിപ്പിക്കും

New Update
bus

തിരുവനന്തപുരം:  സ്വകാര്യ ബസുകളിലെ നിയമവിരുദ്ധ എയര്‍ഹോണുകള്‍ പിടിച്ചെടുത്തു തുടങ്ങി. രണ്ട് ദിവസത്തെ പരിശോധനയില്‍ 390 ബസുകളിലാണ് എയര്‍ ഹോള്‍ കണ്ടെത്തി പിടിച്ചെടുത്തത്. 

Advertisment

mvd

അഞ്ച് ലക്ഷം രൂപയിലധികം പിഴയും ചുമത്തി. പിടിച്ചെടുക്കുന്ന എയര്‍ ഹോണുകള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വച്ച് റോഡ് റോളര്‍ കയറ്റി നശിപ്പിക്കണമെന്നാണ് നിര്‍ദ്ദേശം.

എറണാകുളം മേഖലയിലാണ് കൂടുതല്‍ ബസുകള്‍ പിടിയിലായത്. 122 ബസുകള്‍.

തിരുവനന്തപുരം മേഖലയില്‍ 77 ബസുകള്‍ക്കും തൃശൂര്‍ മേഖലയില്‍ 113 ബസുകള്‍ക്കും കോഴിക്കോട് മേഖലയില്‍ 78 ബസുകള്‍ക്കും പിഴ ചുമത്തി. ആകെ 5, 18,000 രൂപയാണ് പിഴയായി ചുമത്തിയത്. 

ഈ മാസം പത്തൊമ്പതാം തീയതി വരെയാണ് പ്രത്യേക പരിശോധന. പിടിച്ചെടുക്കുന്ന എയര്‍ഹോണുകള്‍ നശിപ്പിക്കും.

ganesh kumar11

കോതമംഗലത്ത് ഗതാഗതമന്ത്രിക്ക് മുന്നില്‍ സ്വകാര്യ ബസ് എയര്‍ ഹോണ്‍ നിരന്തരമായി അടിച്ചതോടെയാണ് നിയമം കര്‍ശനമായി നടപ്പിലാക്കാന്‍ തീരുമാനിച്ചത്. കോതമംഗലത്ത് ഉച്ചത്തില്‍ ഫോണ്‍ അടിച്ച ബസുകളുടെ പെര്‍മിറ്റ് റദ്ദാക്കുകയും ഡ്രൈവര്‍മാരുടെ ലൈസന്‍സും സസ്പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു.

Advertisment