/sathyam/media/media_files/2025/08/10/air-india-flight-1-2025-08-10-13-00-18.jpg)
ക​ണ്ണൂ​ര്‍: വി​ന്‍റ​ര്‍ ഷെ​ഡ്യൂ​ളി​ന്‍റെ ഭാ​ഗ​മാ​യി സ​ര്‍​വീ​സു​ക​ള്‍ വെ​ട്ടി​ക്കു​റ​ച്ച് എ​യ​ര്‍ ഇ​ന്ത്യ എ​ക്സ്‍​പ്ര​സ്. കു​വൈ​ത്തി​ൽ നി​ന്നും മ​റ്റു ജി​സി​സി രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നും ക​ണ്ണൂ​ർ, കോ​ഴി​ക്കോ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കു​ള്ള സ​ർ​വീ​സു​ക​ളാ​ണ് പ്ര​ധാ​ന​മാ​യും വെ​ട്ടി​ക്കു​റ​ച്ച​ത്.
ഒ​ക്ടോ​ബ​ർ മു​ത​ൽ ഡി​സം​ബ​ർ വ​രെ​യാ​ണ് സ​ർ​വീ​സു​ക​ൾ കു​റ​ച്ചി​രി​ക്കു​ന്ന​ത്. കു​വൈ​ത്തി​ൽ നി​ന്ന് കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കു​ള്ള മു​ഴു​വ​ൻ സ​ർ​​വീസു​ക​ളും റ​ദ്ദാ​ക്കി​യി​ട്ടു​ണ്ട്. ഇ​ത് മ​ല​ബാ​ര്‍ മേ​ഖ​ല​യി​ല്‍ നി​ന്നു​ള്ള യാ​ത്ര​ക്കാ​രെ പ്ര​തി​സ​ന്ധി​യി​ലാ​ക്കും.
സ​മ്മ​ർ ഷെ​ഡ്യൂ​ളി​ൽ എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സി​ന് കു​വൈ​ത്ത്, അ​ബു​ദാ​ബി, ദു​ബാ​യ്, ഷാ​ർ​ജ, ജി​ദ്ദ, ബ​ഹ്റൈ​ൻ, ദ​മാം, റാ​സ​ൽ​ഖൈ​മ, മ​സ്ക​ത്ത് റൂ​ട്ടു​ക​ളി​ൽ ആ​ഴ്ച​യി​ൽ 96 സ​ർ​വീ​സു​ക​ളാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്.
വി​ന്‍റ​ർ ഷെ​ഡ്യൂ​ളി​ൽ ഇ​ത് 54 ആ​യി കു​റ​യും. ക​ണ്ണൂ​രി​ൽ നി​ന്ന് ഇ​നി കു​വൈ​ത്ത്, ബ​ഹ്​റൈ​ൻ, ജി​ദ്ദ, ദ​മാം റൂ​ട്ടി​ക​ളി​ലേ​ക്ക് നേ​രി​ട്ടു​ള്ള സ​ര്‍​വീ​സു​ക​ൾ ഉ​ണ്ടാ​കി​ല്ല.