കരിപ്പൂരിൽ നിന്ന് ഹജ്ജ് യാത്രക്കാർക്ക് എയർ ഇന്ത്യ അമിത ടിക്കറ്റ് ചാർജ് ഈടാക്കുന്നു, പ്രതിഷേധം ശക്തം; എയർ ഇന്ത്യയുടെ നടപടി തിരുത്തണമെന്ന ആവശ്യവുമായി എം പി മാർ

New Update
HAJJ KARIPPUR

കരിപ്പൂർ: കരിപ്പൂരിൽ നിന്ന് ഹജ്ജ് യാത്ര ചെയ്യുന്നവർക്ക് എയർ ഇന്ത്യ അമിത ടിക്കറ്റ് ചാർജ് ഈടാക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധം ഉയരുന്നു. ഈ അനീതിയിനെതിരെ നിരവധി തവണ ബന്ധപ്പെട്ടവരെ കണ്ടെന്നും പ്രശ്‌നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മലപ്പുറം എംപി ഇ മഹമ്മദ് ബഷീറും കോഴിക്കോട് എം പി എം കെ രാഘവനും വ്യക്തമാക്കി.

Advertisment

ലോക്സഭയിൽ നിരവധി തവണ ഈ വിഷയം ഉന്നയിച്ചുവെന്നും സുപ്രീം കോടതിയിലേക്കും വിഷയത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ടിട്ടുണ്ടെന്നും നേതാക്കൾ വ്യക്തമാക്കി. എയർ ഇന്ത്യയുടെ നടപടിയ്‌ക്കെതിരെ കേന്ദ്ര ന്യൂനപക്ഷ ഹജ്ജ് വകുപ്പ് മന്ത്രി കിരൺ റിജിജു, സിവിൽ വ്യോമയാന സെക്രട്ടറി എന്നിവർക്കും പരാതി അറിയിച്ചിട്ടുണ്ട്.


തങ്ങളുന്നയിച്ച ആവശ്യം ന്യായമാണെന്ന് മന്ത്രി കിരൺ റിജിജുവിനും സിവിൽ വ്യോമയാന സെക്രട്ടറിക്കും ബോധ്യപ്പെട്ടിട്ടുണ്ട്. എയർ ഇന്ത്യയോട് വിശദീകരണം തേടുമെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്.എന്നും നേതാക്കൾ അറിയിച്ചു. 

കരിപ്പൂരിലെ ഹജ്ജ് തീർഥാടകർക്കെതിരായ ഈ കടുത്ത അനീതി ഉടൻ അവസാനിപ്പിക്കണമെന്നതും അനാവശ്യമായി നീട്ടിക്കൊണ്ടുപോകുന്നത് ശരിയല്ലെന്നതുമാണ് ആവശ്യം മലപ്പുറം . എം പി ഇ ടി മുഹമ്മദ് ബഷീറും കോഴിക്കോട് എം.പി. എം.കെ. രാഘവനും പങ്കുചേർന്നു.

Advertisment