/sathyam/media/media_files/FVorRyDtvuNdRgpWRgqQ.jpg)
പല രോഗങ്ങളും ആരോഗ്യപ്രശ്നങ്ങളും വായുമലിനീരണം മൂലമുണ്ടാകാം. അധികവും ശ്വാസകോശത്തെ ബാധിക്കുന്നത് തന്നെ. ആസ്ത്മ - അലര്‍ജി പോലുള്ള പ്രശ്നങ്ങളാണ് വായുമലിനീകരണം അധികവും സൃഷ്ടിക്കാറ്.
ശ്വാസകോശത്തെ മാത്രമല്ല ഹൃദയത്തെയും വായു മലിനീകരണം കാര്യമായ തോതില്‍ ബാധിക്കുമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. നമുക്ക് നേരില്‍ കാണാൻ സാധിക്കാത്ത അത്രയും സൂക്ഷ്മമായ പദാര്‍ത്ഥങ്ങളോ ദ്രാവകകണങ്ങളോ ആയിരിക്കും മലിനീകരണത്തിന്‍റെ ഭാഗമായി ശരീരത്തിനകത്തെത്തുന്നത്.
ഈ മലിനമായ സൂക്ഷ്മപദാര്‍ത്ഥങ്ങള്‍ ക്രമേണ നമ്മുടെ ഹൃദയാരോഗ്യത്തെയും ബാധിക്കുകയാണ്. പല പഠനങ്ങളും ഇക്കാര്യം എടുത്തുപറയുന്നുണ്ട്. ശരീരത്തിനകത്തെത്തുന്ന രോഗകാരികളായ പദാര്‍ത്ഥങ്ങള്‍ രക്തത്തില്‍ കലരുന്നത് വഴിയാണത്രേ ഹൃദയം ബാധിക്കപ്പെടുന്നത്.
പലരിലും സമയമെടുത്ത് മാത്രമായിരിക്കും ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ രൂപപ്പെട്ട് വരുന്നത്. പലപ്പോഴും ലക്ഷണങ്ങളും പ്രകടമാകണമെന്നില്ല. അങ്ങനെയാകുമ്പോള്‍ അത് സമയത്തിന് തിരിച്ചറിയപ്പെടാതെ പോകാനും ചികിത്സയെടുക്കാതെ പോകാനുമെല്ലാം സാധ്യതേയറെയാണ്.