/sathyam/media/media_files/2026/01/13/aisha-mercy-2026-01-13-15-16-56.jpg)
കൊല്ലം: സിപിഎം വിട്ട് കോൺ​ഗ്രസിൽ ചേർന്ന ഐഷ പോറ്റി വർഗവഞ്ചകയാണെന്ന് സിപിഎം നേതാവും മുൻ മന്ത്രിയുമായ ജെ. മെഴ്‌സിക്കുട്ടിയമ്മ. സ്ഥാനമാനങ്ങളോടുള്ള ആർത്തിയാണ് ഐഷ പോറ്റിയുടെ നിലപാട് മാറ്റത്തിന് പിന്നിലെന്നും അവർ ആരോപിച്ചു.
പാർട്ടി ദീർഘകാലമായി ഐഷ പോറ്റിക്ക് വിവിധ അംഗീകാരങ്ങളും പദവികളും നൽകിയിട്ടുണ്ടെന്നും, ഇത്തരത്തിൽ പെട്ടെന്ന് തീരുമാനമെടുത്ത് മാറുന്നത് ന്യായമല്ലെന്നും മെഴ്‌സിക്കുട്ടിയമ്മ പറഞ്ഞു.
ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്, മൂ​ന്ന് ത​വ​ണ എം​എ​ൽ​എ, പാ​ർ​ട്ടി ജി​ല്ലാ ക​മ്മി​റ്റി അം​ഗം, മ​ഹി​ള അ​സോ​സി​യേ​ഷ​ന്‍റെ എ​ക്സി​ക്യു​ട്ടീ​വ് എ​ന്നി​ങ്ങ​നെ സം​ഘ​ട​നാ ത​ല​ത്തി​ലും ബ​ഹു​ജ​ന സം​ഘ​ട​നാ ത​ല​ത്തി​ലും പാ​ർ​ട്ടി ത​ല​ത്തി​ലും ജ​നാ​ധി​പ​ത്യ വേ​ദി​ക​ളി​ലും അ​ർ​ഹ​ത​പ്പെ​ട്ട​തി​ന് അ​പ്പു​റ​മു​ള്ള സ്ഥാ​ന​മാ​ന​ങ്ങ​ൾ ന​ൽ​കി​യ​താ​ണ് കൊ​ല്ല​ത്തെ പാ​ർ​ട്ടി​യും സം​സ്ഥാ​ന നേ​തൃ​ത്വ​വും.
ഇടതുപക്ഷ സർക്കാരിന് എതിരായ നീക്കങ്ങൾ തൊഴിലാളികളോടും കർഷകരോടും നാടിനോടുമുള്ള വഞ്ചനയാണെന്നും, അതിനെ നേരിടാനുള്ള ശക്തി ജില്ലയിൽ പാർട്ടിക്കുണ്ടെന്നും അവർ വ്യക്തമാക്കി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us