വിസ്മയം എന്ന് പറഞ്ഞ് വി.ഡി നാവ് അകത്തിട്ടില്ല ; ദാ വന്നു ആദ്യ വിസ്മയം! ആർ. ബാലകൃഷ്ണപിള്ളയെ തട്ടകത്തിൽ വീഴ്ത്തിയ ഐഷാ പോറ്റി കോൺഗ്രസിൽ

വിസ്മയം സംഭവിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞതിന് തൊട്ട് പിന്നാലെയാണ് സി.പി ഐ എമ്മിലെ പ്രധാനപ്പെട്ട വനിതാ നേതാക്കളിൽ ഒരാൾ തന്നെ കോൺഗ്രസിലെത്തിയത്. 

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update
Untitled

തിരുവനന്തപുരം: ഇതാ കോൺഗ്രസ് വിസ്മയം തുടങ്ങി. സി. പി. ഐ എമ്മിന് കനത്ത തിരിച്ചടിയായി
കൊട്ടാരക്കരയിലെ മുൻ എം.എൽ.എ ഐഷാ പോറ്റി സി.പി.ഐ എം ബന്ധം ഉപേക്ഷിച്ച് കോൺഗ്രസിൽ ചേർന്നു.

Advertisment

ആർ. ബാലകൃഷ്ണ പിള്ളയെ തോല്പിച്ച് കൊട്ടാരക്കര ഇടത് പാളയത്തിലെത്തിച്ച ഐഷാ പോറ്റി കഴിഞ്ഞ കുറച്ച് കാലമായി സി.പി ഐ എം അവഗണനയിൽ മനം മടുത്ത് കഴിയുകയായിരുന്നു. ധനമന്ത്രി കെ.എൻ ബാലഗോപാലാണ് നിലവിൽ കൊട്ടാരക്കരയിലെ എം.എൽ.എ.


പലരും ഇടത് മുന്നണിയിൽ നിന്നും എൻ.ഡി.എ യിൽ നിന്നും യുഡിഎഫിലെത്തുന്ന വിസ്മയം സംഭവിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞതിന് തൊട്ട് പിന്നാലെയാണ് സി.പി ഐ എമ്മിലെ പ്രധാനപ്പെട്ട വനിതാ നേതാക്കളിൽ ഒരാൾ തന്നെ കോൺഗ്രസിലെത്തിയത്. 

ഇക്കുറി കോൺഗ്രസ് രണ്ടും കല്പിച്ച് തന്നെയാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്ന് വ്യക്തമാക്കുന്നതാണ് ഈ നീക്കം

Advertisment