കല്‍പ്പറ്റ: നടന്‍ ഇടവേള ബാബു സംവിധാനം ചെയ്യുന്ന ഫ്രീഡം ഫാഷന്‍ ഫ്യൂഷന്‍ ഷോയില്‍ മന്ത്രി പാട്ടുപാടിയത് വലിയ വിവാദമായതിന് പിന്നാലെ പ്രതികരണവുമായി വനം മന്ത്രി എകെ ശശീന്ദ്രന്‍.
വയനാട്ടിലെ ജനം കടുവ ഭീതിയില്‍ നെട്ടോട്ടമോടുമ്പോള്‍ കോഴിക്കോട് ഇന്‍ഡോര്‍ സ്റ്റേഡിയം ഹാളില്‍ പാട്ടുപാടിയ സംഭവത്തില്‍ ജാഗ്രത കുറവ് ഉണ്ടായെന്ന് വനം മന്ത്രി സമ്മതിച്ചു
താന്‍ കുറച്ചുകൂടി ജാഗ്രത പാലിക്കണമായിരുന്നെന്നും ശശീന്ദ്രന്‍ പറഞ്ഞു. താന്‍ ശ്രദ്ധിക്കണമായിരുന്നു. വിമര്‍ശനങ്ങളെ അംഗീകരിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.