മാനന്തവാടി: പിതാവ് നഷ്ടപ്പെട്ട വേദനയിലും നാടിന്റെ ആകുലതകള്‍ പങ്കുവെച്ചും നാട്ടുകാര്‍ക്ക് വേണ്ടി സംസാരിച്ചും മാനന്തവാടിയിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട അജീഷിന്റെ മകൾ. അജീഷിന്റെ വീട്ടിലെത്തിയ പ്രതിപക്ഷ നേതാവ് വി.ഡി.സതീശനോടാണ് പെണ്‍കുട്ടി വൈകാരികമായി പ്രതികരിച്ചത്.
''എന്റെ ഡാഡിയ്ക്ക് സംഭവിച്ചകണക്ക് ഇനി ഒരു മനുഷ്യര്‍ക്കും പറ്റാന്‍ പാടില്ല വയനാട്ടില്‍. ഞാന്‍ കരഞ്ഞത്ര വേറൊരു കൊച്ചും ഇനി കരയാന്‍ പാടില്ല. വയനാട്ടിൽ ധാരാളം ആളുകൾ കടുവയുടെയും ആനയുടേയും ആക്രമണത്തിൽ മരിക്കുന്നുണ്ട്. ഇതുവരെ അതിനൊരു പോംവഴി വയനാട്ടിൽ വന്നിട്ടില്ല. ഡാഡി ഓടീട്ട് അവടെ എത്താൻ പറ്റാത്തത് കൊണ്ടല്ലേ? ''-അജീഷിന്റെ മകള്‍ പ്രതിപക്ഷ നേതാവിനോട് പറഞ്ഞു.
ആനയ്ക്ക് കാടുണ്ട്. കാട്ടാനകള്‍ക്ക് കാട് ഇഷ്ടംപോലെയുണ്ട്. വയനാട്ടില്‍തന്നെ എത്രത്തോളം കാടുകള്‍കിടക്കുന്നു. കാട്ടിലിറങ്ങിയാ മതി, നാട്ടിലിറങ്ങണ്ട. അതിനുള്ള സംവിധാനം ഒന്ന് വയനാട്ടില്‍ ചെയ്തുകൊടുക്കണമെന്നും പെണ്‍കുട്ടി പറഞ്ഞു.