തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് ബസില്‍ തിരുവനന്തപുരം നഗരത്തിലേക്ക് യുവാവിന്റെ യാത്ര. യുവാവില്‍ നിന്നും പിടിച്ചെടുത്തത് 79 ഗ്രാം എംഡിഎംഎ. തിരുമല വേട്ടമുക്ക് സ്വദേശിയാണ് യുവാവ്

തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് ബസില്‍ തിരുവനന്തപുരം നഗരത്തിലേക്ക് വന്ന യുവാവില്‍ നിന്നും എംഡിഎംഎ പിടികൂടി. 

New Update
ajii

തിരുവനന്തപുരം: തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് ബസില്‍ തിരുവനന്തപുരം നഗരത്തിലേക്ക് വന്ന യുവാവില്‍ നിന്നും എംഡിഎംഎ പിടികൂടി. 


Advertisment

നേമത്തിനടുത്ത് പ്രാവച്ചമ്പലത്ത് വച്ച് പൊലീസ് നടത്തിയ പരിശോധനയിലാണ്  79 ഗ്രാം എംഡിഎംഎയുമായി തിരുമല വേട്ടമുക്ക് സ്വദേശി അജിയെ(25) നേമം പൊലീസ് അറസ്റ്റ് ചെയ്തത്. മാര്‍ക്കറ്റില്‍ 2.5 ലക്ഷത്തോളം രൂപ വില വരുന്നതാണെന്ന് പൊലീസ് പറഞ്ഞു. 


പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നാഗര്‍കോവിലില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് ബസ് തടഞ്ഞ് നടത്തിയ പരിശോധനയിലാണ് ഇയാളെ പിടികൂടിയത്.


ഗള്‍ഫിലായിരുന്ന ഇയാള്‍ നാട്ടിലെത്തി കാരിയറായി ജോലി നോക്കിയതാണെന്ന് നേമം പൊലീസ് പറഞ്ഞു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. 


Advertisment