/sathyam/media/media_files/2025/10/03/ajitha-2025-10-03-23-04-22.jpg)
കോഴിക്കോട്: മസ്തിഷ്‌ക മരണത്തെ തുടർന്ന് കോഴിക്കോട് സ്വദേശിനി കെ. അജിതയുടെ (46) ഹൃദയം ഉൾപ്പെടെ ആറ് അവയവങ്ങൾ ദാനം ചെയ്തു.
കോഴിക്കോട്, ചാലപ്പുറം പള്ളിയത്ത് വീട്ടില്‍ താമസിക്കുന്ന അജിതയുടെ ഹൃദയം, കരൾ, രണ്ട് വൃക്കകൾ, രണ്ട് നേത്രപടലം എന്നിവയാണ് ദാനം ചെയ്തത്. ഈ മഹത്തായ ദാനത്തിലൂടെ ആറ് പേർക്ക് പുതുജീവൻ ലഭിച്ചു.
ഹൃദയം സ്വീകരിച്ചത് കോഴിക്കോട് മെട്രോ ഹോസ്പിറ്റലിൽ ചികിത്സയിൽ കഴിയുന്ന 44 വയസ്സുകാരിയായ കോഴിക്കോട് സ്വദേശിനിയാണ്.
വൃക്കകളിലും നേത്രപടലത്തിലും ചിലത് കോഴിക്കോട് സർക്കാർ മെഡിക്കൽ കോളേജിലേക്കും, ബാക്കി ഒരു വൃക്കയും കരളും കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിലേക്കുമാണ് നൽകിയത്.
അവയവദാനത്തിന് നന്ദി അറിയിച്ച് ആരോഗ്യമന്ത്രി
അതിതീവ്രമായ ദുഃഖത്തിനിടയിലും അവയവദാനത്തിന് സന്നദ്ധത അറിയിച്ച അജിതയുടെ കുടുംബാംഗങ്ങളെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നന്ദി അറിയിച്ചു.
അജിതയ്ക്ക് ആദരാഞ്ജലികൾ അർപ്പിച്ച മന്ത്രി, കുടുംബത്തിന്റെ വേദനയിൽ പങ്കുചേരുന്നതായും അറിയിച്ചു. ഈ മാതൃകാപരമായ തീരുമാനം അവയവദാനത്തിന്റെ പ്രാധാന്യം കൂടുതൽ ആളുകളിലേക്ക് എത്തിക്കാൻ സഹായിക്കുമെന്ന് മന്ത്രി കൂട്ടിച്ചേർത്തു.