സുഹൃത്തിന്റെ വീട്ടില്‍ പാര്‍ട്ടി കഴിഞ്ഞ് വരുമ്പോഴാണ് അപകടമുണ്ടായത്, നാട്ടുകാര്‍ ആക്രമിക്കുമോയെന്ന് ഭയന്നാണ് വാഹനമെടുത്ത് പോയതെന്ന് പ്രതി: മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ച സംഭവത്തില്‍ പ്രതി അജ്മലും യുവ ഡോക്ടറും മദ്യപിച്ചിരുന്നതായി പൊലീസ്

കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലെ ക്യാഷ്യലിറ്റിയില്‍ വച്ചാണ് യുവ ഡോക്ടറെ അജ്മല്‍ പരിചയപ്പെടുന്നത്.

New Update
ajmal Untitledkar

കൊല്ലം: നാട്ടുകാര്‍ ആക്രമിക്കുമോയെന്ന് ഭയന്നാണ് വാഹനമെടുത്ത് മുന്നോട്ടു പോയതെന്ന് മൈനാഗപ്പള്ളി ആനൂര്‍കാവില്‍ സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ച സംഭവത്തിലെ പ്രതി അജ്മലിന്റെ മൊഴി.

Advertisment

അജ്മലും ഒപ്പമുണ്ടായിരുന്ന യുവ ഡോക്ടറായ യുവതിയും മദ്യപിച്ചിരുന്നതായി പൊലീസ് പറഞ്ഞു. 

നാട്ടുകാര്‍ ആക്രമിക്കുമോയെന്ന് ഭയന്നാണ് മുന്നോട്ടു വാഹനമെടുത്ത് പോയത്. ഒരു സുഹൃത്തിന്റെ വീട്ടില്‍ പാര്‍ട്ടി കഴിഞ്ഞ് വരുമ്പോഴാണ് അപകടമുണ്ടായതെന്നും അജ്മല്‍ പറഞ്ഞു.

കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലെ ക്യാഷ്യലിറ്റിയില്‍ വച്ചാണ് യുവ ഡോക്ടറെ അജ്മല്‍ പരിചയപ്പെടുന്നത്.

തന്റെ സ്വര്‍ണാഭരങ്ങള്‍ ഉള്‍പ്പെടെ അജ്മല്‍ കൈവശപ്പെടുത്തിയെന്ന് യുവതി പൊലീസിന് മൊഴി നല്‍കി. കസ്റ്റഡിയിലെടുത്ത രണ്ടു പേരുടെയും രക്ത സാമ്പിള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്. 

Advertisment