/sathyam/media/media_files/2025/09/18/ak-antony-2025-09-18-15-13-13.jpg)
തിരുവനന്തപുരം: കേരളത്തിൽ ഭരണപക്ഷത്തിനെതിരെ ശക്തമായ വികാരം ഉണ്ടെന്ന് മുതിർന്ന കോൺ​ഗ്രസ് നേതാവ് എ.കെ ആന്റണി.
ഭരണമാറ്റത്തിന്റെ വേഗത വർദ്ധിപ്പിക്കുന്നതാകും തദ്ദേശ തിരഞ്ഞെടുപ്പ് ഫലം. ജനങ്ങൾ ആഗ്രഹിക്കുന്നത് അതിവേഗത്തിലുള്ള ഭരണമാറ്റമാണ്.
ബിജെപി സംസ്ഥാനത്ത് ക്ഷീണിച്ചു കൊണ്ടിരിക്കുകയാണ്. കഴിഞ്ഞതവണത്തെക്കാൾ വൻ വിജയമിത്തവണ യുഡിഎഫിൽ ഉണ്ടാകും. തെരഞ്ഞെടുപ്പിലെ വിഷയം ജനങ്ങൾക്ക് ജീവിക്കാൻ കഴിയുന്നില്ല എന്നതാണ്.
ജനജീവിതം ദുസഹം ആയിരിക്കുകയാണ്.. അതാണ് തെരഞ്ഞെടുപ്പിൽ ഏറ്റവും വലിയ വിഷയം.
ഇടതുപക്ഷം നന്നാകണമെങ്കിൽ അവർക്കൊരു ഷോക്ക് ട്രീറ്റ്മെന്റ് വേണമെന്ന് ഇടതുപക്ഷക്കാരും വിശ്വസിക്കുന്നു.
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സ്വീകരിച്ചത് മാതൃകാപരമായ നടപടി. ആരോപണം നേരിട്ടപ്പോൾ തന്നെ സംഘടനാ നടപടി ഉണ്ടായി എന്നും എ കെ ആന്റണി പ്രതികരിച്ചു. ഭരണ മാറ്റത്തിനുള്ള തുടക്കം ഉണ്ടാകും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us