തിരുവനന്തപുരം: നിലമ്പൂർ എംഎൽഎ പിവി അന്‍വര്‍ തീക്കൊള്ളികൊണ്ട് തല ചൊറിയുന്നുവെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എകെ ബാലന്‍
"അഞ്ച് നേരം നിസ്കരിക്കുന്നത് കൊണ്ടാണ് സിപിഎം പക വീട്ടുന്നതെന്ന ആക്ഷേപം പച്ചക്കള്ളമാണ്. നിസ്ക്കരിക്കുന്നതിന് ആരും എതിരല്ല. ഈ കാര്യം അൻവർ പ്രയോഗിക്കുമെന്ന് അറിയാമായിരുന്നു. അൻവർ മതത്തെയും, വിശ്വാസത്തേയും ദുരുപയോഗം ചെയ്യുകയാണ്" എകെ ബാലൻ പറഞ്ഞു.
അൻവർ പറഞ്ഞ നാല് കാര്യങ്ങളിലും അന്വേഷണം നടക്കുകയാണെന്നും മികച്ച ഉദ്യോഗസ്ഥരെ വച്ചാണ് അന്വേഷിക്കുന്നതെന്നും റിപ്പോർട്ട് വരുന്ന വരെ അൻവറിന് കാത്തിരിക്കാമായിരുന്നില്ലേ എന്നും എകെ ബാലൻ ചോദിച്ചു.
അൻവറിന്‍റെ നീക്കത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും മുഖ്യമന്ത്രിയുടെ പ്രതിച്ഛായ മത ന്യൂനപക്ഷങ്ങൾക്കിയില്‍ തകർക്കാനാണ് അന്‍വർ ശ്രമിക്കുന്നതെന്നും ബാലൻ കൂട്ടിച്ചേർത്തു.
ജീവൻ പണയം വച്ച് അവർക്കൊപ്പം നിന്നയാളാണ് പിണറായി വിജയനെന്നും തലശേരി, മാറാട് കലാപങ്ങളിൽ ഇടപെടൽ നടത്തിയത് പിണറായിയാണെന്നും ബാലൻ കൂട്ടിച്ചേർത്തു.