ഗുരുവായൂര്‍ ആനക്കോട്ടയിലെ ആനകളെ പാപ്പാന്മാര്‍ മര്‍ദിച്ച സംഭവത്തിൽ പാപ്പാന്മാര്‍ക്കെതിരെ കേസെടുത്ത് വനംവകുപ്പ്; പാപ്പാന്മാരുടെ ലൈസന്‍സും റദ്ദാക്കും, കര്‍ശന നടപടിയെന്ന് മന്ത്രി എ കെ ശശീന്ദ്രൻ

New Update
ak saseendran vakeri.jpg

തിരുവനന്തപുരം: ഗുരുവായൂര്‍ ആനക്കോട്ടയിലെ ആനകളെ പാപ്പാന്മാര്‍ മര്‍ദിച്ച സംഭവത്തില്‍ പാപ്പാന്മാരുടെ ലൈസന്‍സ് റദ്ദാക്കാന്‍ ശുപാര്‍ശ നല്‍കിയതായി വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ.

Advertisment

സംഭവത്തില്‍ വനം വകുപ്പ് രണ്ട് കേസുകള്‍ എടുത്തിട്ടുണ്ടെന്നും പാപ്പാന്മാര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാന്‍ അഡ്മിനിസ്‌ട്രേറ്റര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

വിഷയത്തില്‍ നിജസ്ഥിതി അന്വേഷിച്ച് അടിയന്തര റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് നിര്‍ദ്ദേശം നല്‍കിയതായും മന്ത്രി അറിയിച്ചു.

പാപ്പാന്മാര്‍ ആനകളെ ക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമങ്ങളിലൂടെയും സമൂഹ മാധ്യമങ്ങളിലൂടെയും പ്രചരിക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് നടപടി. 

Advertisment