Advertisment

എംഎല്‍എ സ്ഥാനം രാജിവെക്കാന്‍ അനുവദിക്കണമെന്ന് പാര്‍ട്ടി സെക്രട്ടറിയോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്; പാര്‍ലമെന്ററി പ്രവര്‍ത്തനങ്ങളില്‍ നിന്നും മാറി ഇനിയുള്ള കാലം സംഘടനാ പ്രവര്‍ത്തനങ്ങളില്‍ ഉണ്ടാകണമെന്നാണ് ആഗ്രഹം; അതിന് അനുവദിക്കണമെന്ന് അപേക്ഷയാണ്, അന്ത്യശാസനമല്ല. രാജി വെച്ച് പാര്‍ട്ടിയെ പ്രതിരോധത്തിലാക്കാന്‍ താത്പര്യമില്ലെന്ന് എകെ ശശീന്ദ്രന്‍

പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ നിന്ന് ആദരപൂര്‍വ്വമുള്ള പടിയിറക്കമാണ് ലക്ഷ്യം.

New Update
സര്‍ക്കാര്‍ മുട്ടുമടക്കില്ല; അന്തര്‍സംസ്ഥാന സ്വകാര്യബസ് ഉടമകളുടെ സമരം നേരിടുമെന്ന് ഗതാഗതമന്ത്രി

തിരുവനന്തപുരം: രാജി വെച്ച് പാര്‍ട്ടിയെ പ്രതിരോധത്തിലാക്കാന്‍ താത്പര്യമില്ലെന്ന് വനം മന്ത്രി എ കെ ശശീന്ദ്രന്‍. എംഎല്‍എ സ്ഥാനം രാജിവെക്കാന്‍ അനുവദിക്കണമെന്ന് പാര്‍ട്ടി സെക്രട്ടറിക്ക് മുമ്പാകെ ആവശ്യമുന്നയിച്ചിട്ടുണ്ട്. മന്ത്രി സ്ഥാനം രാജിവെക്കാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും ശശീന്ദ്രന്‍ പറഞ്ഞു.

Advertisment

'എംഎല്‍എ സ്ഥാനം രാജിവെക്കാന്‍ അനുവദിക്കണമെന്ന് പാര്‍ട്ടി സെക്രട്ടറിയോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. പാര്‍ലമെന്ററി പ്രവര്‍ത്തനങ്ങളില്‍ നിന്നും മാറിനില്‍ക്കാനാണ് ആഗ്രഹം.

ഇനിയുള്ള കാലം സംഘടനാ പ്രവര്‍ത്തനങ്ങളില്‍ ഉണ്ടാകണമെന്നാണ് ആഗ്രഹം. ഇക്കാര്യം അദ്ദേഹത്തോട് പറഞ്ഞിട്ടുണ്ട്. അതിന് അനുവദിക്കണമെന്ന് അപേക്ഷയാണ്. അന്ത്യശാസനമല്ല. 

പാര്‍ട്ടി വിഷയം ചര്‍ച്ച ചെയ്തിട്ടില്ല. രാജി വെച്ച് പാര്‍ട്ടിയെ പ്രതിരോധത്തിലാക്കാന്‍ താത്പര്യമില്ല. ഒരു ഗ്രേസ്ഫുള്‍ ആയ മാറ്റമാണ് വേണ്ടത്. എംഎല്‍എ കാലാവധി കഴിഞ്ഞാല്‍ അടുത്ത തിരഞ്ഞെടുപ്പില്‍ മത്സരിക്കണോ വേണ്ടയോ എന്നുള്ളതായിരിക്കും ചര്‍ച്ച. 

അതില്‍ മാറ്റമില്ലല്ലോ. മന്ത്രിസ്ഥാനത്തുനിന്ന് മാറണമെന്ന് ആരും പറഞ്ഞിട്ടില്ല. പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ നിന്ന് ആദരപൂര്‍വ്വമുള്ള പടിയിറക്കമാണ് ലക്ഷ്യം. രാജിയെന്ന ഭീഷണിയല്ല മുന്നോട്ട് വെക്കുന്നത്. ആഗ്രഹം പ്രകടിപ്പിച്ചുവെന്ന് മാത്രം. അനുവദിച്ചാല്‍ സന്തോഷപൂര്‍വം സ്വീകരിക്കുമെന്നും ശശീന്ദ്രന്‍ പറഞ്ഞു.

 

 

Advertisment