അക്ബർ ഇൻസ്റ്റിറ്റ്യൂട്ട് തൃക്കാവിലെ പുതിയ കേന്ദ്രത്തിൽ; പാരാമെഡിക്കൽ കോഴ്‌സുകൾക്ക് പുറമെ ഫാഷൻ ഡിസൈനിംഗിലേക്ക് കൂടി അഡ്‌മിഷൻ

വിദ്യാഭ്യാസം എന്നത് കേവലം അറിവുകളിൽ പരിമിതപ്പെടുത്തരുതെന്നും മറിച്ച് പ്രൊഫഷനിൽസം കൂടി ആർജിക്കുമ്പോഴാണ് അറിവ് അർത്ഥവത്തും ഫലപ്രദവുമാവുകയെന്നും ഫാഷൻ ഡിസൈനിങ് കോഴ്‌സ് ഔപചാരികമായി ഉദ്‌ഘാടനം ചെയ്തുകൊണ്ട് പ്രമുഖ കോസ്റ്റ്യൂം ഡിസൈനറും ഫാഷൻ ഡിസൈനിംഗ് ട്യുട്ടറുമായ ബ്യൂസി ബി ജോൺ അഭിപ്രായപ്പെട്ടു.

New Update
akbar institute

പൊന്നാനി:   നാട്ടിലും വിദേശങ്ങളിലും ഒട്ടേറെ തൊഴിലവസരങ്ങളുള്ള കോഴ്‌സുകൾ പൂർത്തിയാക്കാൻ ദൂരദിക്കുകളിലേക്ക് പോകണമെന്ന അവസ്ഥ മാറി പൊന്നാനിയിൽ തന്നെ അവസരം ഉണ്ടാകുന്നത് നാടിന്റെ ഭാഗ്യമാണെന്നും ഇക്കാര്യത്തിൽ അക്ബർ ഗ്രൂപ്പ് ഓഫ് ഇന്ത്യ പ്രശംസ അർഹിക്കുന്നുവെന്നും പൊന്നാനി വലിയ ജുമുഅത്ത് പള്ളി കമ്മിറ്റി സെക്രട്ടറിയും കെപിസിസി മെമ്പറുമായ സൈത് മുഹമ്മദ് തങ്ങൾ പറഞ്ഞു.  അക്ബർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് പ്രവർത്തനം തൃക്കാവ്, അവറാൻ പള്ളിയോട് ചേർന്നുള്ള  കെട്ടിടത്തിൽ ഉദ്‌ഘാടനം ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. 

Advertisment

 

വിദ്യാഭ്യാസം എന്നത് കേവലം അറിവുകളിൽ പരിമിതപ്പെടുത്തരുതെന്നും മറിച്ച്  പ്രൊഫഷനിൽസം കൂടി ആർജിക്കുമ്പോഴാണ്  അറിവ് അർത്ഥവത്തും ഫലപ്രദവുമാവുകയെന്നും ഫാഷൻ ഡിസൈനിങ് കോഴ്‌സ് ഔപചാരികമായി ഉദ്‌ഘാടനം ചെയ്തുകൊണ്ട് പ്രമുഖ കോസ്റ്റ്യൂം ഡിസൈനറും ഫാഷൻ ഡിസൈനിംഗ് ട്യുട്ടറുമായ ബ്യൂസി ബി ജോൺ അഭിപ്രായപ്പെട്ടു.  അക്ബർ ഇൻസ്റ്റിറ്റ്യൂട്ട് ആരംഭിക്കുന്ന ഫാഷൻ ഡിസൈനിംഗ് പഠനത്തിന്  അദ്ദേഹം എല്ലാ പിന്തുണയും നേർന്നു.

 

കർമ്മ ബഷീർ,  ജോൺസൺ (ഹിലാൽ സ്‌കൂൾ), പി വി അയൂബ്,  ലത്തീഫ് വലിയൊറ്റ, പവിത്രൻ, ടി പി ഒ മുജീബ്  തുടങ്ങിയവരും  സംബന്ധിച്ചു. 

 

അക്ബർ ഗ്രുപ് ഓഫ് ഇന്ത്യയുടെ കീഴിൽ  ബെൻസി പോളിക്ലിനിക്കിനോട് അനുബന്ധമായി കഴിഞ്ഞ വർഷം  ആരംഭിച്ച  പാരാമെഡിക്കൽ പ്രഥമ ബാച്ച് അടുത്ത മാസം പുറത്തിറങ്ങാനിരിക്കേ വിവിധ കാലദൈർഘ്യങ്ങളോടെയുള്ള  ആറ് പാരാമെഡിക്കൽ രണ്ടാം ബാച്ചിലേക്കുള്ള അഡ്‌മിഷൻ  ആരംഭിച്ചതായി അഡ്മിനിസ്ട്രേഷൻ മാനേജർ റിനി അനിൽകുമാർ അറിയിച്ചു.  

 

തിരഞ്ഞെടുക്കുന്ന കോഴ്‌സുകൾക്ക് പുറമെ അവർക്ക് താല്പര്യമുള്ള മറ്റു കോഴ്‌സുകളിൽ കൂടി സൗകര്യാനുസൃതം ട്രൈനിംഗിന് സൗജന്യമായി അനുമതിയുണ്ടായിരിക്കും.  ബെൻസി പോളിക്ലിനിക്കിനോട് ചേർന്നാണ് ഇൻസ്റ്റിറ്റ്യൂട്ട് പ്രവർത്തിക്കുന്നതെന്നതിനാൽ വിദ്യാർത്ഥികൾക്ക് താല്പര്യമുള്ള സമയങ്ങളിലെല്ലാം പരിശീലനം സാധ്യമാണ്.  തിയറി - പ്രാക്ടിക്കൽ ക്‌ളാസ്സുകൾ  ഒരേ വേദിയിൽ തന്നെ ലഭിക്കുമെന്ന പ്രത്യേകതയും അക്ബർ ഇൻസ്റ്റിറ്റ്യുട്ടിൽ ഉണ്ട്. 

 

ഫാഷൻ ഡിസൈനിംഗിൽ ഒരു വർഷം,  ആറ് മാസം,  മൂന്ന് മാസം എന്നീ കാലദൈർഘ്യങ്ങളോടെയുള്ള കോഴ്‌സുകളാണ്  ഇത്തവണ ഓഫർ ചെയ്യുന്നത്.  ഇതിലേക്കും പ്രവേശനം പുരോഗമിക്കുകയാണ്.  

 

കൂടുതൽ വിവരങ്ങൾക്ക്: 6282647067, akbarparamedical@gmail.com

Advertisment