/sathyam/media/media_files/2026/02/06/viswanath-arlekar-2026-02-06-17-41-37.jpg)
കോഴിക്കോട്: കണ്ണൂർ സർവ്വകലാശാല അക്കാദമിക് കൗൺസിലിലേക്ക് സംഘപരിവാറുകാരെ കുത്തി നിറച്ച് നാമനിർദ്ദേശം ചെയ്ത ചാൻസലറുടെയും അതിന് കൂട്ട് നിന്ന കണ്ണൂർ സർവ്വകലാശാല വൈസ് ചാൻസലറുടെയും നടപടിയിൽ എ കെ പി സി ടി എ സംസ്ഥാന കമ്മിറ്റി പ്രതിഷേധിച്ചു.
ഉന്നത വിദ്യാഭ്യാസ മേഖലയിൽ ആർ എസ് എസ് - ബി ജെ പി നേതൃത്വത്തിൽ നടന്നു വരുന്ന സംഘപരിവാർവൽകരണശ്രമത്തിന് താൽക്കാലിക വൈസ് ചാൻസലർമാരെയും ചാൻസലറെയും ഉപയോഗപ്പെടുത്തുന്നതിൻ്റെ തുടർച്ചയായാണ് ഈ നോമിനേഷനുകളും നടന്നത്.
കാലാവധി അവസാനിച്ച അക്കാദമിക് കൗൺസിലിലേക്ക് വിവിധ മണ്ഡലങ്ങളിൽ നിന്ന് തെരഞ്ഞെടുപ്പ് വരും മാസങ്ങളിൽ നടത്താനിരിക്കെയാണ് ധൃതിപിടിച്ച് ഈ നോമിനേഷൻസ് നടത്തിയത്. ഇത് അത്യന്തം ജനാധിപത്യവിരുദ്ധമാണ്.
വിദ്യാഭ്യാസ മേഖലയിൽ പ്രാവീണ്യമുള്ള സ്കൂൾ ഹെഡ്മാസ്റ്റർ, സെക്കൻ്ററി സ്കൂൾ അധ്യാപകർ, കൊമേഴ്സ് - മാനേജ്മെൻ്റ് - ബിസിനസ് മേഖലയിൽ ഉൾപ്പെടെയുള്ള വിഷയവിദഗ്ധർ, ആസൂത്രണ മേഖലയിൽ കഴിവ് തെളിയിച്ചവർ തുടങ്ങിയ 11 പേരെയാണ് സർവ്വകലാശാല നിയമ പ്രകാരം നോമിനേറ്റ് ചെയ്യേണ്ടത്.
/filters:format(webp)/sathyam/media/media_files/2026/02/06/akpcta-2026-02-06-17-31-35.jpg)
തെരഞ്ഞെടുപ്പിന് ശേഷം ആണ് നോമിനേഷൻസ് വഴി മറ്റ് ഒഴിവുകൾ നികത്താറുളളത്. അതും ഇവിടെ അട്ടിമറിച്ചു. നിയമപ്രകാരമുള്ള യോഗ്യതകൾക്ക് പകരം സംഘപരിവാർ ബന്ധം മാത്രമാണ് പരിഗണിക്കപ്പെട്ടത്.
ഉന്നതവിദ്യാഭ്യാസ മേഖലയിൽ ഫെഡറലിസവും ജനാധിപത്യ മര്യാദകളും കശാപ്പ് ചെയ്ത് വർഗീയവൽക്കരണം ഇന്ത്യയിലെ കാമ്പസുകളിലാകെ കരിക്കുലത്തിലൂടെയും സിലബസിലൂടെയും നടപ്പിലാക്കാൻ സംഘപരിവാർ ശ്രമിക്കുന്നതിൻ്റെ ഭാഗമാണിത്. ഈ നോമിനേഷൻസ് പിൻവലിക്കണം.
അക്കാദമിക് കൗൺസിൽ തെരഞ്ഞെടുപ്പിൽ ഒറ്റ സീറ്റിൽ പോലും ചരിത്രത്തിലിത് വരെ കണ്ണൂർ സർവ്വകലാശാലയിൽ ജയിക്കാൻ സാധിക്കാത്തവരെ അക്കാദമിക് കാര്യങ്ങളുടെ ഏറ്റവും ഉയർന്ന സമിതിക്കകത്തേക്ക് വളഞ്ഞ വഴിയിലൂടെ എത്തിച്ച ചാൻസലറുടെയും വൈസ് ചാൻസലറുടെയും വില കുറഞ്ഞ രാഷ്ട്രീയക്കളിയിൽ അധ്യാപക സമൂഹവും പൊതുസമൂഹവും ഒറ്റക്കെട്ടായി പ്രതിഷേധിക്കണമെന്ന് എ കെ പി സി ടി എ സംസ്ഥാന പ്രസിഡൻ്റ് എ നിശാന്ത്, ജനറൽ സെക്രട്ടറി ഡോ ബിജുകുമാർ കെ എന്നിവർ ആവശ്യപ്പെട്ടു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us