Advertisment

അക്ഷരം മ്യൂസിയം വിശദമായി കണ്ടറിഞ്ഞു മുഖ്യമന്ത്രി

ഉദ്്ഘാടനത്തിനു മുമ്പേ അക്ഷരം മ്യൂസിയം വിശദമായി കണ്ടറിഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍.

New Update
CM VISIT MUSEUM 26.11 (1)

കോട്ടയം: ഉദ്്ഘാടനത്തിനു മുമ്പേ അക്ഷരം മ്യൂസിയം വിശദമായി കണ്ടറിഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞു മൂന്നുമണിക്കാണ് ഉദ്ഘാടനം നിശ്ചയിച്ചിരുന്നത്. ഉച്ചയ്ക്കു പന്ത്രണ്ടരയോടെ മറിയപ്പള്ളിയിലെ അക്ഷരം മ്യൂസിയത്തിലെത്തിയ മുഖ്യമന്ത്രി 20 മിനിട്ടിലേറെ മ്യൂസിയത്തില്‍ ചെലവിട്ട ശേഷമാണ് മടങ്ങിയത്. 

Advertisment


ചരി്വത്രപണ്ഡിതനും അധ്യാപകനുമായ ഡോ. എം. ആര്‍. രാഘവവാര്യര്‍ മ്യൂസിയത്തിലെ ഗാലറികളെക്കുറിച്ചു മുഖ്യമന്ത്രിക്കു വിശദീകരിച്ചുകൊടുത്തു. സഹകരണ-തുറമുഖം വകുപ്പുമന്ത്രി വി.എന്‍. വാസവന്‍, മുഖ്യമന്ത്രിയുടെ ഭാര്യ കമല വിജയന്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു.


അക്ഷരം മ്യൂസിയം സന്ദര്‍ശിച്ച മുഖ്യമന്ത്രി പിണറായി വിജയനു ഡോ. എം.ആര്‍. രാഘവവാര്യര്‍ ഗ്യാലറികളെക്കുറിച്ചു വിശദീകരിച്ചുകൊടുക്കുന്നു. സഹകരണ-തുറമുഖം വകുപ്പുമന്ത്രി വി.എന്‍. വാസവന്‍, മുഖ്യമന്ത്രിയുടെ ഭാര്യ കമല വിജയന്‍ എന്നിവര്‍ സമീപം.

Advertisment