Advertisment

പളളിക്കത്തോട്ടില്‍ വീട്ടില്‍ അതിക്രമിച്ചു കയറി അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണ്ണാഭരണങ്ങളും, 30,500 രൂപയും മോഷ്ടിച്ച് കടന്ന പ്രതി പിടിയില്‍

ഇയാള്‍ കഴിഞ്ഞദിവസം ആനിക്കാട് തെക്കുംതല ഭാഗത്തുള്ള വീട്ടില്‍ അതിക്രമിച്ചു കയറി അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണ്ണാഭരണങ്ങളും, 30,500 രൂപയും മോഷ്ടിച്ച് കടന്നുകളയുകയായിരുന്നു.

New Update
arrest231

പള്ളിക്കത്തോട്: വീട്ടില്‍ അതിക്രമിച്ചു കയറി സ്വര്‍ണവും, പണവും മോഷ്ടിച്ച കേസില്‍  യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.

Advertisment

അകലക്കുന്നം കിഴക്കടമ്പ് ഭാഗത്ത് കണ്ണമല വീട്ടില്‍ (എലിക്കുളം ഇളങ്ങുളം ഭാഗത്ത് ഇപ്പോള്‍ വാടകയ്ക്ക് താമസം ) ശംഭു എന്ന് വിളിക്കുന്ന സഞ്ജയ് സജി  (46) എന്നയാളെയാണ് പള്ളിക്കത്തോട്  പോലീസ് അറസ്റ്റ് ചെയ്തത്. 


ഇയാള്‍ കഴിഞ്ഞദിവസം ആനിക്കാട് തെക്കുംതല ഭാഗത്തുള്ള വീട്ടില്‍ അതിക്രമിച്ചു കയറി അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണ്ണാഭരണങ്ങളും, 30,500 രൂപയും മോഷ്ടിച്ച് കടന്നുകളയുകയായിരുന്നു.


പരാതിയെ തുടര്‍ന്ന് പള്ളിക്കത്തോട് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും, തുടര്‍ന്ന് നടത്തിയ ശാസ്ത്രീയമായ പരിശോധനയില്‍ മോഷ്ടാവിനെ കണ്ടെത്തി പിടികൂടുകയുമായിരുന്നു. മോഷണമുതല്‍ ഇയാള്‍ ഒളിപ്പിച്ച സ്ഥലത്ത് നിന്നും പോലീസ് കണ്ടെടുക്കുകയും ചെയ്തു.


 ഇയാള്‍ പള്ളിക്കത്തോട് സ്റ്റേഷനിലെ ആന്റി സോഷ്യല്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടയാളാണ്. കൂടാതെ ഇന്‍ഫോപാര്‍ക്ക് സ്റ്റേഷനിലെ കൊലപാതക കേസില്‍ ഇയാള്‍ പ്രതിയാണ്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.


 

Advertisment