ആ​ല​പ്പു​ഴ​യി​ൽ യു​വാ​വി​നെ ക്ഷേ​ത്ര​ക്കു​ള​ത്തി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി

New Update
kerala police vehicle1

ആ​ല​പ്പു​ഴ: തു​റ​വൂ​ർ ‍ടി‍​ഡി ക്ഷേ​ത്ര​കു​ള​ത്തി​ൽ യു​വാ​വി​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. പ​ട്ട​ണ​ക്കാ​ട് സ്വ​ദേ​ശി സ​മ്പ​ത്ത് ആ​ണ് മ​രി​ച്ച​ത്.

Advertisment

ഞാ​യ​റാ​ഴ്ച തു​റ​വൂ​ർ മ​ഹാ​ക്ഷേ​ത്ര​ത്തി​ന്‍റെ ശ്രീ​കോ​വി​ലു​ള്ളി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി​യ​തി​ന് ക്ഷേ​ത്ര ജീ​വ​ന​ക്കാ​ർ ഇ​യാ​ളെ ത​ട​ഞ്ഞു വ​ച്ച് പോ​ലീ​സി​ൽ ഏ​ൽ​പ്പി​ച്ചി​രു​ന്നു.

ഇ​യാ​ളെ നാ​ട്ടു​കാ​രും പോ​ലീ​സും മ​ർ​ദി​ച്ചി​രു​ന്നു. ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്ത സ​മ്പ​ത്തി​നെ അ​ന്ന് ത​ന്നെ കു​ടും​ബ​ത്തെ വി​ളി​ച്ചു വ​രു​ത്തി കു​ടും​ബ​ത്തോ​ടൊ​പ്പം പ​റ​ഞ്ഞു വി​ട്ടു.

എ​ന്നാ​ൽ തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ മു​ത​ൽ ഇ​യാ​ളെ കാ​ണാ​നി​ല്ലെ​ന്ന് കു​ടും​ബം പ​ട്ട​ണ​ക്കാ​ട് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഇ​ന്ന് രാ​വി​ലെ ടി​ഡി ക്ഷേ​ത്ര​ക്കു​ള​ത്തി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

പോ​സ്റ്റ്‌​മോ​ർ​ട്ട​ത്തി​ന് ശേ​ഷം മാ​ത്ര​മേ മ​ര​ണ കാ​ര​ണം വ്യ​ക്ത​മാ​കൂ. സം​ഭ​വ​ത്തി​ൽ അ​സ്വ​ഭാ​വി​ക​ത ഉ​ണ്ടോ എ​ന്ന് അ​ന്വേ​ഷി​ക്കു​ക​യാ​ണെ​ന്ന് പ​ട്ട​ണ​ക്കാ​ട് പൊ​ലീ​സ് അ​റി​യി​ച്ചു.

Advertisment