മലപ്പുറത്ത് മുന്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ വീടുകളില്‍ എന്‍ഐഎ റെയ്ഡ്, പരിശോധന പത്തോളം ഇടങ്ങളില്‍

മലപ്പുറത്ത് മുന്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ വീടുകളില്‍ എന്‍ഐഎ റെയ്ഡ്, പരിശോധന പത്തോളം ഇടങ്ങളില്‍

New Update
nia

മലപ്പുറം: മലപ്പുറത്ത് മുന്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ വീടുകളില്‍ ദേശീയ അന്വേഷണ ഏജന്‍സിയുടെ (എന്‍ഐഎ) റെയ്ഡ്. നാലു പേരുടെ വീടുകളിലാണ് ഇന്നു രാവിലെ മുതല്‍ പരിശോധന നടക്കുന്നത്. നാലിടത്തും ഒരേ സമയത്താണ് പരിശോധന തുടങ്ങിയത്.

Advertisment

രാജ്യവ്യാപകമായി പല സംസ്ഥാനങ്ങളിലും റെയ്ഡ് നടക്കുന്നതായാണ് സൂചന. കേരളത്തില്‍ മലപ്പുറത്തെ നാലിടങ്ങള്‍ക്കൊപ്പം പത്തോളം ഇടങ്ങളില്‍ റെയ്ഡ് നടക്കുന്നതായി വിവരം. പോപ്പുലര്‍ ഫ്രണ്ടിന്റെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടുള്ളതാണ് പരിശോധനയെന്നാണ് സൂചന.

Advertisment