Advertisment

ചെളി തെറിപ്പിച്ചതിൽ ക്ഷുഭിതനായി; ബസിന്റെ ​ഗ്ലാസ് എറിഞ്ഞുടച്ചു, ഡ്രൈവറെ ആക്രമിച്ചു; യുവാവ് പിടിയിൽ

New Update
bus

അരൂർ: ചെളി തെറിപ്പിച്ചതിൽ ക്ഷുഭിതനായി, ബസിന്റെ ​ഗ്ലാസ് എറിഞ്ഞുടച്ചു, ഡ്രൈവറെ ആക്രമിച്ച യുവാവ് പിടിയിൽ.എഴുപുന്ന തെക്ക് കറുകപ്പറമ്പിൽ സോമേഷിനെയാണ് (40) പൊലീസ് പിടികൂടിയത്. 

Advertisment

ദേശീയ പാതയിലൂടെ പോവുകയായിരുന്ന സ്വകാര്യ ബസ് ചെളി തെറിപ്പിച്ചതിൽ ക്ഷുഭിതനായ സോമേഷ് ബസിന് പിന്നാലെയെത്തുകയും ബസിന്റെ ഗ്ലാസ് കല്ലെറിഞ്ഞു തകര്‍ക്കുകയുമായിരുന്നു. 

കാര്യം ചോദിക്കാൻ ബസിൽ നിന്ന് പുറത്തിറങ്ങിയ ഡ്രൈവറുടെ തലയിലേക്ക്, കൈയിലുണ്ടായിരുന്ന കാനിലെ പെട്രോൾ ഒഴിച്ച് വധഭീഷണി മുഴക്കി. 

Advertisment