Advertisment

നവജാത ശിശുവിന് അസാധാരണ വൈകല്യം കണ്ടെത്തിയ സംഭവം; ആരോഗ്യ വകുപ്പ് പ്രതിനിധികൾ ഇന്ന് ആലപ്പുഴയിലെത്തും

New Update
Alappuzha-new-born-1

അസാധാരണ അംഗവൈകല്യങ്ങളുമായി കുഞ്ഞ് പിറന്ന സംഭവം അന്വേഷിക്കാൻ ആരോഗ്യവകുപ്പ് പ്രതിനിധികൾ ഇന്ന് ആലപ്പുഴയിലെത്തും. ആരോഗ്യവകുപ്പ് അഡീ.ഡയറക്ടറുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് അന്വേഷണം നടത്തുക. കുഞ്ഞിനെ വിദഗ്ധ സംഘം ഇന്ന് പരിശോധിയ്ക്കും.

Advertisment

നവംബർ എട്ടിനാണ് ആലപ്പുഴ ലജനത്ത് വാർഡിൽ സുറുമി പ്രസവിക്കുന്നത്. കുഞ്ഞിൻറെ ചെവിയും കണ്ണും ഉള്ളത് യഥാസ്ഥാനത്തല്ല. വായ തുറക്കുന്നില്ല. മലർത്തികിടത്തിയാൽ കുഞ്ഞിൻറെ നാവ് ഉള്ളിലേക്ക് പോകും കാലിനും കൈക്കും വളവുണ്ട്. ഗർഭകാ ലത്തെ സ്കാനിങ്ങിൽ ഡോക്ടർമാർ വൈകല്യം അറിയിച്ചില്ലെന്നാണ് കുടുംബത്തിന്റെ ആരോപണം.

Advertisment