ആലപ്പുഴയിൽ കണ്ടെയ്നർ ലോറി സ്കൂട്ടറിൽ ഇടിച്ച് അപകടം. കായികതാരത്തിനു ദാരുണാന്ത്യം

ലക്ഷ്മിയും സുഹൃത്തായ വിനീതയും കായിക പരിശീലനത്തിനായി മാരാരിക്കുളം തെക്ക് പ്രീതികുളങ്ങര സ്‌റ്റേഡിയത്തിലേക്ക് സ്കൂട്ടറിൽ സഞ്ചരിക്കുമ്പോഴായിരുന്നു അപകടം. 

New Update
accident

ആലപ്പുഴ: ആലപ്പുഴ കലവൂരിൽ കണ്ടെയ്നർ ലോറി സ്കൂട്ടറിൽ ഇടിച്ചുണ്ടായ അപകടത്തിൽ കായികതാരം മരിച്ചു. ആലപ്പുഴ സ്വദേശിനി ലക്ഷ്മിലാൽ (18)ആണ് മരിച്ചത്.  

Advertisment

സ്റ്റേഡിയത്തിലേക്ക് പരിശീലനത്തിന് പോകുന്ന വഴിയായിരുന്നു അപകടം ഉണ്ടായത്. ആലപ്പുഴ നഗരസഭ പൂന്തോപ്പ് സ്വദേശി വള്ളിക്കാട് മണിലാലിന്റെ മകളാണ് മരിച്ച ലക്ഷ്മി ലാൽ. 


സ്കൂട്ടറും ട്രെയിലറും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ലക്ഷ്മിയും സുഹൃത്തായ വിനീതയും കായിക പരിശീലനത്തിനായി മാരാരിക്കുളം തെക്ക് പ്രീതികുളങ്ങര സ്‌റ്റേഡിയത്തിലേക്ക് സ്കൂട്ടറിൽ സഞ്ചരിക്കുമ്പോഴായിരുന്നു അപകടം. 


സ്കൂട്ടർ ഓടിച്ചിരുന്ന വിനീതയ്ക്ക് സാരമായ പരിക്കേറ്റു. മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.

Advertisment