സർക്കാർ സ്വീകരിച്ചിട്ടുള്ളത് വിദ്യാർഥി- അധ്യാപക പക്ഷത്ത് നിന്ന് ചിന്തിച്ചുള്ള നയം: മന്ത്രി വി ശിവൻകുട്ടി

ഒന്നു മുതൽ 10 വരെയുള്ള ക്ലാസിലെ പാഠപുസ്തകങ്ങൾ 10 വർഷത്തിന് ശേഷം പരിഷ്കരിച്ചുവെന്ന വലിയ മാറ്റം വിദ്യാഭ്യാസ മേഖലയിലുണ്ടായി. 

New Update
SIVANKUTTY

ആലപ്പുഴ: വിദ്യാർഥി പക്ഷത്ത് നിന്നും അധ്യാപക പക്ഷത്ത് നിന്നും ചിന്തിച്ചിട്ടുള്ള നയമാണ് സർക്കാർ സ്വീകരിച്ചിട്ടുള്ളതെന്ന്  പൊതുവിദ്യാഭ്യാസ, തൊഴിൽവകുപ്പ് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. 

Advertisment

ആര്യാട് ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ പുതിയ കെട്ടിടത്തിന്റെ നിർമ്മാണോദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. 


കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയിൽ വിദ്യാർഥികൾക്കും അധ്യാപകർക്കും ഒരു കുറവും വരുത്തില്ല.


ഒന്നു മുതൽ 10 വരെയുള്ള ക്ലാസിലെ പാഠപുസ്തകങ്ങൾ 10 വർഷത്തിന് ശേഷം പരിഷ്കരിച്ചുവെന്ന വലിയ മാറ്റം വിദ്യാഭ്യാസ മേഖലയിലുണ്ടായി. 

പുതിയ സ്കൂളുകളിൽ ഹൈടെക് ക്ലാസ് മുറികൾ, കമ്പ്യൂട്ടർ ലാബുകൾ, സയൻസ് ലാബുകൾ, ലൈബ്രറികൾ, സ്മാർട്ട് ക്ലാസ് റൂമുകൾ എന്നിവയെല്ലാം യാഥാർത്ഥ്യമായി എന്നും മന്ത്രി പറഞ്ഞു.

Advertisment