/sathyam/media/media_files/xqHumGX0S0FziHScae4W.jpg)
ആലപ്പുഴ: എസ്എൻഡിപി യോഗം അധികാരി വർഗ്ഗത്തിന് പിന്നാലെ പോകുന്നെന്ന് കുറ്റപ്പെടുത്തി സിപിഐഎം നേതാവ് ജി സുധാകരൻ.
എല്ലാത്തിനും അന്തിമവാക്ക് അധികാരത്തിലുള്ളവരാണെന്ന് ധരിക്കുന്നത് തെറ്റാണെന്ന് അദ്ദേഹം പറഞ്ഞു. പ്രസ്ഥാനം വളർത്താൻ നേതൃത്വം ഒന്നും ചെയ്യുന്നില്ലെന്നും ജി സുധാകരൻ പറഞ്ഞു.
ഗുരു സമാധിയുമായി ബന്ധപ്പെട്ട യോഗത്തിലായിരുന്നു ജി സുധാകരന്റെ പരാമർശം. ആഗോള അയ്യപ്പ സംഗമ വേദിയിൽ മുഖ്യമന്ത്രിയെ പ്രശംസിച്ച് വെള്ളാപ്പള്ളി നടേശൻ പ്രസ്താവന നടത്തിയിരുന്നു.
ഇതിന് പിന്നാലെയാണ് ഇപ്പോൾ എസ്എൻഡിപി നേതൃത്വത്തിനെതിരെ വിമർശനവുമായി ജി സുധാകരൻ രംഗത്തെത്തിയത്.
ശ്രീനാരായണ ധർമവുമായി ബന്ധമില്ലാത്തയാളുകളെ എസ്എൻഡിപിയുടെ വേദികളിൽ പ്രസംഗിപ്പിക്കുന്നുവെന്ന് സുധാകരൻ കുറ്റപ്പെടുത്തി.
എസ്എൻഡിപി യോഗത്തിന്റെ പരിപാടി പരിശോധിക്കുകയാണെങ്കിൽ ശ്രീനാരായണ ധർമവുമായിട്ട് യാതൊരു തരത്തിലും ജീവിതവുമായി സംഭാവനയും ചെയ്യാത്തയാളുകളെ പിടിച്ച് പ്രസംഗിപ്പിക്കുകയാണ്.
പ്രസ്ഥാനം വളർത്താൻ അവർ ഒന്നും ചെയ്യുന്നില്ല. അവർ അധികാര സ്ഥാനത്ത് ഇരിക്കുകയാണെന്ന് ജി സുധാകരൻ പറഞ്ഞു.