കായംകുളത്ത് റോഡിലെ കുഴിയിൽ വീണ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു

കായംകുളം കാക്കനാട് കാങ്കാലിൽ റോഡിൽ ബുധനാഴ്ച വൈകിട്ടാണ് അപകടം. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ തുളസിയെ കായംകുളം താലൂക്ക് ആശുപത്രിയിലും പിന്നീട് പരുമലയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

New Update
photos(432)

ആലപ്പുഴ: ആലപ്പുഴ കായംകുളത്ത് ബന്ധുവുമൊത്ത് സ്‌കൂട്ടറിൽ യാത്ര ചെയ്യുന്നതിനിടെ റോഡിലെ കുഴിയിൽ വീണ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു. കായംകുളം പെരിങ്ങാല മഠത്തിൽ തറയിൽ തുളസി ആണ് മരിച്ചത്. 

Advertisment

കായംകുളം കാക്കനാട് കാങ്കാലിൽ റോഡിൽ ബുധനാഴ്ച വൈകിട്ടാണ് അപകടം. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ തുളസിയെ കായംകുളം താലൂക്ക് ആശുപത്രിയിലും പിന്നീട് പരുമലയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

വർഷങ്ങളായി റോഡിലെ കുഴിമൂടാത്തതിൽ നാട്ടുകാർ പലതവണ പ്രതിഷേധിച്ചെങ്കിലും ഫലമുണ്ടായില്ല. അപകടം ഉണ്ടായതിന് പിന്നാലെ എംഎൽഎ യു.പ്രതിഭയും ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ചു. 

Advertisment