/sathyam/media/media_files/xqHumGX0S0FziHScae4W.jpg)
ആലപ്പുഴ: ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പിഎസ് പ്രശാന്തിനെതിരെ മുന്‍ ദേവസ്വം മന്ത്രി ജി സുധാകരന്‍. പ്രസ്താവനകളില്‍ പ്രശാന്ത് കൂടുതല്‍ പക്വത കാണിക്കണം.
കോണ്‍ഗ്രസുകാരനായ പ്രശാന്ത് തെരഞ്ഞെടുപ്പ് കഴിഞ്ഞ് തങ്ങള്‍ക്കൊപ്പം വന്നപ്പോഴാണ് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സ്ഥാനം കിട്ടിയത്. പ്രസ്താവനകളില്‍ സൂക്ഷിച്ചില്ലെങ്കില്‍ അത് പ്രസ്ഥാനത്തിന് കേടുവരുത്തുമെന്നും സുധാകരന്‍ പറഞ്ഞു.
ദൈവത്തിന്റെ പണമായാലും അത് മോഷ്ടിക്കാന്‍ യാതൊരു മനസാക്ഷിക്കുത്തുമില്ലാത്തവര്‍ നിരവധി ഉണ്ട്. അവര്‍ എങ്ങനെയെങ്കിലും ഏതെങ്കിലും രാഷ്ട്രീയപിന്തുണയോടെ ദേവസ്വം ബോര്‍ഡില്‍ കയറിപ്പറ്റും.
കുറച്ച് പക്വത വേണം ഭാരവാഹികള്‍ക്ക്. അഞ്ച് തവണ കൊടിമരം മദ്രാസില്‍ കൊണ്ടുപോയെന്നാണ് പറയുന്നത്. പ്രസ്ഥാനമാണ് അവിടെ അയാളെ വച്ചിരിക്കുന്നത്.
മുഖ്യമന്ത്രിയെ വരെ ചീത്തപറയുന്നതരത്തിലേക്ക് പ്രതിപക്ഷം എത്തിയില്ലേ?. ഭാരവാഹികള്‍ സൂക്ഷിച്ച് സംസാരിക്കണം. അദ്ദേഹത്തിന് പരിചയമില്ലാത്തതിനാലാകണം.
അദ്ദേഹം മറ്റൊരു പാര്‍ട്ടിയില്‍ നിന്ന് വന്നതാണ്. ആ പാര്‍ട്ടിയെ കുറ്റപ്പെടുത്തുകയല്ല. ആ പാര്‍ട്ടിയിലിരുന്നാല്‍ പ്രശാന്തിന് ഈ സ്ഥാനം കിട്ടുമായിരുന്നില്ലെന്നും ജി സുധാകരന്‍ പറഞ്ഞു.