ആലപ്പുഴയില്‍ ട്രാവലർ നിയന്ത്രണം തെറ്റി റോഡിലേയ്ക്ക് വീണു

നീരേറ്റുപുറം കാർ സ്റ്റാൻഡിൽ നിന്ന് ട്രാവലർ പിന്നോട്ട് തിരിക്കുന്നതിനിടെ നിയന്ത്രണം തെറ്റി നീരേറ്റുപുറം മുട്ടാർ റോഡിലേയ്ക്ക് പിൻഭാഗം ഇടിച്ച് വീഴുകയായിരുന്നു.

New Update
photos(529)

ആലപ്പുഴ: ആലപ്പുഴയില്‍ നിയന്ത്രണം തെറ്റിയ ട്രാവലർ റോഡിലേയ്ക്ക് പതിച്ചു. ട്രാവലർ പിന്നോട്ട് തിരിക്കുന്നതിനിടെ നിയന്ത്രണം തെറ്റി താഴ്ചയിലെ മുട്ടാർ റോഡിലേക്ക് വീഴുകയായിരുന്നു. 

Advertisment

ഇന്ന് വൈകിട്ട് ആറരയ്ക്കാണ് സംഭവം നടന്നത്. നീരേറ്റുപുറം കാർ സ്റ്റാൻഡിൽ നിന്ന് ട്രാവലർ പിന്നോട്ട് തിരിക്കുന്നതിനിടെ നിയന്ത്രണം തെറ്റി നീരേറ്റുപുറം മുട്ടാർ റോഡിലേയ്ക്ക് പിൻഭാഗം ഇടിച്ച് വീഴുകയായിരുന്നു. 

താഴെ പാർക്ക് ചെയ്തിരുന്ന സ്കൂട്ടറുകൾക്ക് സാരമായ കേടുപാടുകൾ സംഭവിച്ചു. അപകടത്തില്‍ നിന്ന് ഡ്രൈവർ പരിക്കുകൾ ഇല്ലാതെ രക്ഷപ്പെട്ടു.

Advertisment