/sathyam/media/media_files/2025/06/06/kpvCykuMoBh3FxgrAToH.jpg)
ആലപ്പുഴ: സംസ്ഥാന ശിശുക്ഷേമ സമിതി ആലപ്പുഴ സ്ത്രീകളുടേയും, കുട്ടികളുടേയും ആശുപത്രിക്കു സമീപം സ്ഥാപിച്ചിട്ടുള്ള അമ്മത്തൊട്ടിലിൽ ചൊവ്വഴ്ച ഉച്ചയ്ക്കു 2 മണിക്ക് 3 ദിവസം പ്രായവും 2.500 കിലോഗ്രാം ഭാരവുമുള്ള ആൺ കുഞ്ഞ് സമിതിയുടെ പരിരക്ഷക്കായി എത്തി.
കഴിഞ്ഞ ഒക്ടോബർ 1-ന് വീണ എന്ന പെൺകുഞ്ഞിനെയും ആലപ്പുഴക്ക് ലഭിച്ചിരുന്നു. ആലപ്പുഴയിൽ ജനിച്ച് കേരളത്തിൻ്റെ സമരപോരാട്ടങ്ങളിൽ നെടുനായകത്വം വഹിച്ച അന്തരിച്ച മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ്റെ സ്മരണാർത്ഥം കുരുന്നിന് "അച്യുത്" എന്ന് പേരിട്ടതായി സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി അഡ്വ. ജി.എൽ. അരുൺ ഗോപി പത്രകുറിപ്പിൽ അറിയിച്ചു.
അമ്മത്തൊട്ടിലിൽ എത്തിയ ഉടൻ ഡബ്ല്യു ആൻഡ് സി ആശുപത്രിയിൽ എത്തിച്ചു. പ്രാഥമിക പരിശോധനയിൽ മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഒന്നുമില്ല. നിലവിൽ ആശുപത്രി നിരീക്ഷണത്തിലാണ് അച്യുത്.
പുതിയ അതിഥിയുടെ ദത്തെടുക്കൽ നടപടിക്രമങ്ങൾ ആരംഭിക്കേണ്ടതിനാൽ കുരുന്നിന് അവകാശികൾ ആരെങ്കിലുമുന്നെങ്കിൽ അടിയന്തിരമായി ബന്ധപ്പെടെണമെന്ന് സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി അഡ്വ. ജി.എൽ അരുൺ ഗോപി പത്രകുറിപ്പിൽ അറിയിച്ചു.