New Update
/sathyam/media/media_files/2025/06/22/images432-kc-venugopal-2025-06-22-00-14-43.jpg)
ആലപ്പുഴ: ക്രിസ്മസ് പുതുവത്സര തിരക്കുകൾ പരിഗണിച്ച് കേരളത്തിലേക്ക് കൂടുതൽ പ്രത്യേക ബസ് സർവീസുകൾ ആരംഭിക്കണമെന്ന് കെ സി വേണുഗോപാൽ എംപി കർണാടക ഗതാഗത മന്ത്രിയോട് ആവശ്യപ്പെട്ടു.
Advertisment
തിരുവനന്തപുരം, ആലപ്പുഴ, കണ്ണൂർ എന്നീ ജില്ലകളിലേക്ക് സ്പെഷ്യൽ സർവീസുകൾ നടത്തണമെന്ന ആവശ്യമാണ് കെസി വേണുഗോപാൽ ഉന്നയിച്ചത്.
ഉത്സവ തിരക്കുകളോട് അനുബന്ധിച്ച് ട്രെയിനിലും മറ്റും ആവശ്യത്തിന് ടിക്കറ്റ് ലഭിക്കാത്തതിനാൽ നാട്ടിലേക്ക് മടങ്ങുന്ന മലയാളികൾ വലിയ ദുരിതമാണ് അനുഭവിക്കുന്നത്.
തിരക്ക് മുതലെടുത്ത് സ്വകാര്യ ബസ്സുകൾ ഉയർന്ന നിരക്ക് ഈടാക്കുന്നു. ഉയർന്ന നിരക്ക് നൽകിയാൽ പോലും ടിക്കറ്റ് ലഭ്യമല്ലാത്ത അവസ്ഥയുമാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us