ജീവിതം ഇരുളടയാതിരിക്കാന്‍ എല്‍.ഇ.ഡി ബള്‍ബ് നിര്‍മാണം തുടങ്ങിയ പത്തുവയസുകാരി ഗൗരിയും ഏഴു വയസുകാരി ശരണ്യയ്ക്കും തണല്‍ ഒരുക്കി കെ.സി. വേണുഗോപാല്‍ എം.പി. പാതി വഴിയില്‍ നിര്‍മാണം നിലച്ച വീട് പൂര്‍ത്തീകരിക്കുമെന്ന് കുടുംബത്തിന് എം.പിയുടെ ഉറപ്പ്. പ്രതിസന്ധിയില്‍ തളരാതെ ജീവിതത്തെ നേരിടാന്‍ തയാറായ കുരുന്നുകള്‍ സമൂഹത്തിനു വലിയ മാതൃകയും സന്ദേശവുമാണു നല്‍കുന്നതെന്നും കെ.സി.

പ്രതിസന്ധിയില്‍ തളരാതെ ജീവിതത്തെ നേരിടാന്‍ തയാറായ ഗൗരിയും ശരണ്യയും സമൂഹത്തിനു വലിയ മാതൃകയും സന്ദേശവുമാണു നല്‍കുന്നതെന്നും കെ.സി. വേണുഗോപാല്‍ പ്രശംസിക്കുകയും ചെയ്തു.

New Update
1001537392

ആലപ്പുഴ: കൊച്ചുവീട്ടിലെ ജീവിതം ഇരുളടയാതിരിക്കാന്‍ എല്‍.ഇ.ഡി.  ബള്‍ബ് നിര്‍മാണം തുടങ്ങിയ പത്തുവയസ്സുകാരി ഗൗരിയും ഏഴു വയസുകാരി ശരണ്യയുടെയും ജീവിതത്തില്‍ പ്രകാശം പരത്തി.

Advertisment

കെ.സി. വേണുഗോപാല്‍ എം.പി. ഇവരുടെ പാതി വഴിയില്‍ നിര്‍മാണം നിലച്ച വീട് പൂര്‍ത്തീകരിക്കുമെന്നും വീട് നിര്‍മാണത്തിനായി എടുത്ത ബാങ്ക് വായ്പ സംബന്ധിച്ചു  ബന്ധപ്പെട്ട ധനകാര്യ സ്ഥാപനവുമായി സംസാരിച്ച് ആവശ്യമായ സൗകര്യങ്ങള്‍ ചെയ്തു നല്‍കാമെന്നും എം.പി ഉറപ്പു നല്‍കി.

പ്രതിസന്ധിയില്‍ തളരാതെ ജീവിതത്തെ നേരിടാന്‍ തയാറായ ഗൗരിയും ശരണ്യയും സമൂഹത്തിനു വലിയ മാതൃകയും സന്ദേശവുമാണു നല്‍കുന്നതെന്നും കെ.സി. വേണുഗോപാല്‍ പ്രശംസിക്കുകയും ചെയ്തു.

കൈക്ക് പരുക്കേറ്റ് അച്ഛനു തൊഴിലെടുക്കാന്‍ പറ്റാതായപ്പോഴാണ് അച്ഛന്‍ ചെയ്‌രിരുന്ന അതേ ജോലി കുട്ടികള്‍ ഒരു മടിയും കൂടാതെ ഏറ്റെടുത്തത്.

മുത്തശി കൂടി ഉള്‍പ്പെട്ട നാലംഗ കുടുംബത്തെ അഭിമാനത്തോടെ പോറ്റുകയാണ് ഈ രണ്ടു മിടുക്കികള്‍.

 മണ്ണഞ്ചേരി പൊന്നാട് വാത്തിശേരി ചിറയില്‍ ഇലക്ട്രിഷ്യനായ വി.ജി.ഗവേഷിന്റെ മക്കളാണ് ഗൗരിയും ശരണ്യയും.

രണ്ടു വര്‍ഷം മുന്‍പ് ഒരു സംഘട്ടനത്തിനിടയില്‍ പെട്ടു നെഞ്ചിലും വയറ്റിലും ഗവേഷിനു കുത്തേറ്റു.

ശസ്ത്രക്രിയയും തുടര്‍ചികിത്സകളും മൂലം വീടുപണി നിലച്ചു. ആയാസമുള്ള ജോലികള്‍ വയ്യ.

തുടര്‍ന്ന് ബാങ്ക് വായ്പയെടുത്ത് എല്‍ഇഡി ബള്‍ബ്, ട്യൂബ് ലൈറ്റ് നിര്‍മാണ സംരംഭം വാടകവീട്ടില്‍ തുടങ്ങി. ബള്‍ബിനുള്ള അസംസ്‌കൃത വസ്തുക്കള്‍ ഡല്‍ഹിയില്‍ നിന്നു വാങ്ങാന്‍ സുമനസ്സുകളും സഹായിച്ചു. അതിനിടെ അടുത്ത അപകടം.

ഏണിയില്‍ നിന്നു വീണു ഗവേഷിന്റെ ഒരു കൈപ്പത്തി തിരിഞ്ഞുപോയി. അതോടെ കുടുംബം പ്രതിസന്ധിയിലായി. വീട്ടുവാടക കൊടുക്കാന്‍ പോലും നിവൃത്തിയില്ല.

മൂന്നാം ക്ലാസിലെ അവധിക്ക് അച്ഛനൊപ്പമിരുന്ന് കൗതുകത്തോടെ ബള്‍ബ് നിര്‍മാണം പഠിച്ച ഗൗരി രണ്ടു മാസം മുന്‍പ് അതൊരു തൊഴിലായി ഏറ്റെടുത്തു. സോള്‍ഡറിങ് അയണ്‍ ഉള്‍പ്പെടെ കുഞ്ഞിക്കൈകള്‍ക്കു വഴങ്ങി.

 ബള്‍ബുകള്‍ പാക്കറ്റിലാക്കി പെട്ടിയില്‍ അടുക്കാന്‍ കുഞ്ഞനിയത്തി ശരണ്യയും ഒപ്പമുണ്ട്. ഇതു ഗവേഷ് കടകളില്‍ വില്‍പനയ്‌ക്കെത്തിക്കും. മുഹമ്മ ആര്യക്കര എബി വിലാസം എച്ച്എസ്എസില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയാണു ഗൗരി.

ശരണ്യ പൊന്നാട് ഗവ.എല്‍പി സ്‌കൂളില്‍ രണ്ടാം ക്ലാസ് വിദ്യാര്‍ഥിയും. സ്‌കൂളില്‍ നിന്നെത്തി അന്നത്തെ പഠനം കഴിഞ്ഞ ശേഷമാണു ബള്‍ബ് നിര്‍മാണം. മാധ്യമങ്ങളിലൂടെ കുട്ടികളുടെ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതോടെ കെ.സി ഗവേഷിനെ ഫോണില്‍ ബന്ധപ്പെടുകയായിരുന്നു.

Advertisment