കേരള കോൺഗ്രസ് (എം) മുതിർന്ന നേതാവും മുൻ രാജ്യസഭാംഗവുമായ തോമസ് കുതിരവട്ടം അന്തരിച്ചു

1985 മുതൽ 1991 വരെ കേരളത്തെ പ്രതിനിധീകരിച്ച് രാജ്യസഭാംഗമായി സേവനമനുഷ്ഠിച്ചു. 

New Update
thomas kuthiravattom

ആലപ്പുഴ: കേരള കോൺഗ്രസ് (എം) മുതിർന്ന നേതാവും മുൻ രാജ്യസഭാംഗവുമായ തോമസ് കുതിരവട്ടം (80) അന്തരിച്ചു. ചെങ്ങന്നൂർ കല്ലിശ്ശേരിയിലുള്ള കുടുംബവീട്ടിലായിരുന്നു അന്ത്യം.

Advertisment

വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ദീർഘനാളായി വിശ്രമത്തിലായിരുന്നു. 1985 മുതൽ 1991 വരെ കേരളത്തെ പ്രതിനിധീകരിച്ച് രാജ്യസഭാംഗമായി സേവനമനുഷ്ഠിച്ചു. 


കേരള കോൺഗ്രസിന്റെ വളർച്ചയിൽ നിർണ്ണായക പങ്കുവഹിച്ച അദ്ദേഹം പാർട്ടിയുടെ സംസ്ഥാന ജനറൽ സെക്രട്ടറി, വൈസ് ചെയർമാൻ തുടങ്ങിയ ഉന്നത പദവികൾ വഹിച്ചിട്ടുണ്ട്.


കെഎസ്‌സി പ്രസിഡന്റ്, യൂത്ത് ഫ്രണ്ട് കൺവീനർ എന്നീ നിലകളിലും പ്രവർത്തിച്ചു. കെ എം മാണിയുടെ വിശ്വസ്തനായിരുന്ന അദ്ദേഹം പിന്നീട് പാർട്ടി പിളർന്നപ്പോൾ കേരള കോൺഗ്രസ് (ബി)യിൽ ചേർന്നെങ്കിലും പിന്നീട് മാതൃസംഘടനയായ കേരള കോൺഗ്രസ് (എം)ലേക്ക് തന്നെ മടങ്ങിയെത്തി. ഏറെക്കാലമായി സജീവ രാഷ്ട്രീയത്തിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു. സംസ്കാരം പിന്നീട്.

Advertisment