ജനുവരി 1-ന്  99040 രൂപയുള്ള ഒരു പവൻ സ്വർണ വില ഇന്ന് 115320 രൂപ റെക്കോർഡ് വിലയായി കുതിച്ചുയർന്നു

author-image
കെ. നാസര്‍
New Update
gold price hike

ആലപ്പുഴ: ജനുവരി 1-ന് 12380 ഗ്രാം വിലയിൽ നിന്നാണ് ഇന്ന് 14415 രൂപയായി വർധിച്ചത്. ഈ വർഷം 20 ദിവസം പിന്നിട്ടപ്പോൾ ഗ്രാമിന് 2035 രൂപയും പവന് 16280 രൂപയാണ് വർധിച്ചത്.

Advertisment

ഭൗമ-രാഷ്ട്രീയ സംഘർഷങ്ങളാൽ രാജ്യത്തെ സെൻട്രൽ ബാങ്കുകൾ സ്വർണ്ണം വാങ്ങി കൂട്ടുന്നതിനാലും രാജ്യാന്തര വിപണിയിൽ സ്വർണ വില തുടരെ വർധിച്ചതിൻ്റെ ഭാഗമായി സംസ്ഥാനത്ത്  സ്വർണത്തിനും വെള്ളിക്കും ഇനിയും വില വർധിക്കാനാണ് സാധ്യത വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കപ്പെടുന്നു.

രാജ്യാന്തര സ്വർണ വില ജനവരി ഒന്നിന് 4318 ഡോളറിൽ നിന്നാണ് 570 ഡോളർ വർധിച്ച് ഇന്ന് റൊക്കോർഡ് വിലയായി 4888 ഡോളറിലേക്ക് കുതിച്ചുയർന്നത്. വെള്ളി വിലയും ക്രമാതീതമായി വർദ്ധിച്ചു. 20 ദിവസം പിന്നിട്ടപ്പോൾ വെള്ളി കലോ വിലയിൽ 87000 രൂപയുടെ വില വർധനയാണ് ഉണ്ടായത്.

Advertisment