/sathyam/media/media_files/2026/01/24/kc-venugopal-alappuzha-2-2026-01-24-20-22-28.jpg)
ആലപ്പുഴ: മോദി കേരളത്തിലെത്തിയത് വര്‍ഗീയ വിഷം ചീറ്റാനാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി.
ശ്രീനാരായണ ഗുരുദേവനും ചട്ടമ്പി സ്വാമിയും മഹാത്മാ അയ്യങ്കാളിയും ഉഴുതുമറിച്ച മണ്ണാണ് കേരളം. പരസ്പരം സ്‌നേഹിച്ചും ബഹുമാനിച്ചാണ് ഈ നാട് മുന്നോട്ട് പോകുന്നത്.
പ്രധാനമന്ത്രിയുടെ പ്രസ്താവന നിലവാരാമില്ലാത്തതാണ്. അഹമ്മദാബാദ് നഗരസഭയിലേതിന് സമാന രീതിയാണ് കേരളത്തില്‍ തിരുവനന്തപുരം കോര്‍പ്പറേഷനിലേതുമെന്ന് പ്രധാനമന്ത്രി പറയുന്നത് അദ്ദേഹത്തിന് കേരള ജനതയെ മനസിലാക്കാത്തത് കൊണ്ടാണ്.
തദ്ദേശ തിരഞ്ഞെടുപ്പിലെ കണക്ക് പരിശോധിച്ചാല്‍ അത് പ്രധാനമന്ത്രിക്ക് ബോധ്യമാകുമെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.
ശബരിമല സ്വര്‍ണക്കൊള്ളയില്‍ യഥാര്‍ത്ഥ പ്രതികളെ പിടികൂടി ശിക്ഷ ഉറപ്പാക്കുന്നത് വിലക്കാന്‍ എസ്‌ഐടിയുടെ മേല്‍ കേരള സര്‍ക്കാരിന്റെ ശക്തമായ സമ്മര്‍ദ്ദമുണ്ട്. അതിന് എസ്‌ഐടി വഴങ്ങുന്നു.
കുറ്റപത്രം വൈകിപ്പിച്ചതാണ് പ്രതികള്‍ക്ക് സ്വാഭാവിക ജാമ്യം ലഭിക്കാന്‍ അവസരം ഒരുക്കിയത്. ഹൈക്കോടതി പലപ്പോഴും ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടും എസ്‌ഐടി അതിന് പരിഗണന നല്‍കിയില്ല.
ഇപ്പോള്‍ നടക്കുന്ന അന്വേഷണത്തിലും കാര്യമായ പുരോഗതിയില്ല. പോറ്റിയുമായി ഒപ്പം നില്‍ക്കുന്ന മുഖ്യമന്ത്രിയുടെ ഫോട്ടോ പുറത്തുവന്നിട്ടുണ്ടെന്നും അതിന്റെ പേരില്‍ പിണറായി വിജയന്‍ പ്രതിയാകുമോയെന്നും അടൂര്‍ പ്രകാശുമായി ബന്ധപ്പെട്ട മാധ്യമങ്ങളുടെ ചോദ്യത്തിന് കെ.സി വേണുഗോപാല്‍ മറുപടി നല്‍കി.
രക്തസാക്ഷി ഫണ്ട് വെട്ടിക്കുന്ന വിധം സിപിഎമ്മിനെ ജീര്‍ണത ബാധിച്ചെന്ന് കെസി വേണുഗോപാല്‍ പറഞ്ഞു. ധനരാജ് ഫണ്ട് വിവാദവുമായി ബന്ധപ്പെട്ട ചോദ്യത്തോട് പ്രതികരിക്കുക ആയിരുന്നു അദ്ദേഹം.
/filters:format(webp)/sathyam/media/media_files/2026/01/24/kc-venugopal-mp-alappuzha-2026-01-24-20-22-47.jpg)
അണികള്‍ക്ക് പോലും ദഹിക്കാന്‍ കഴിയാത്ത ആശയദാരിദ്ര്യം സിപിഎം നേരിടുന്നു. ഗത്യന്തരമില്ലാതെയാണ് നേതാക്കള്‍ക്ക് ഇത്തരം സത്യങ്ങള്‍ തുറന്ന് പറയുന്നത്. കമ്യൂണിസ്റ്റ് ആശയങ്ങളെ സിപിഎം നേതൃത്വം കുഴിച്ചുമൂടുന്നുവെന്നും വേണുഗോപാല്‍ വിമര്‍ശിച്ചു
കേരള നേതാക്കളുടെ ഡല്‍ഹി യോഗത്തില്‍ നിന്ന് ശശി തരൂര്‍ വിട്ടുനിന്നത് എഐസിസിയുടെ അനുമതിയോടെയാണ്. മറിച്ചുള്ള വാര്‍ത്തകള്‍ തെറ്റാണ്.
ശ്രീനാരായണ ഗുരുദേവനുമായി ബന്ധപ്പെട്ട ഒരു പുസ്തക പ്രകാശനത്തില്‍ പങ്കെടുക്കാന്‍ അദ്ദേഹം അനുമതി വാങ്ങിയിരുന്നുവെന്നും കെസി വേണുഗോപാല്‍ വ്യക്തമാക്കി.
സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം പതിവ് സമയത്ത് നിന്ന് നേരത്തെയുണ്ടാകുമെന്നും കെസി വേണുഗോപാല്‍ ആലപ്പുഴയിൽ പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us