ഓൺലൈൻ തട്ടിപ്പിലൂടെ വയോധികന്റെ 8.8 കോടി രൂപ തട്ടിപ്പ് നടത്തിയ കേസ്. ഒരാൾ പൊലീസ് കസ്റ്റഡിയിൽ

സേലത്ത് നിന്നാണ് ഇയാളെ ആലപ്പുഴ സൈബർ പൊലീസ് പിടികൂടിയത്.

New Update
img(102)

ആലപ്പുഴ: ഓൺലൈൻ തട്ടിപ്പിലൂടെ വയോധികന്റെ 8.8 കോടി രൂപ തട്ടിപ്പ് നടത്തിയ കേസിൽ ഒരാൾ അറസ്റ്റിൽ. സേലം സ്വദേശി ഭാരതിക്കണ്ണൻ മുത്തുവാണ് അറസ്റ്റിലായത്. ഇയാൾക്കെതിരെ സമാനമായ നിരവധി കേസുകൾ ഉണ്ടെന്നും പൊലീസ്.

Advertisment

സേലത്ത് നിന്നാണ് ഇയാളെ ആലപ്പുഴ സൈബർ പൊലീസ് പിടികൂടിയത്. സ്റ്റോക്ക് ഇൻവെസ്റ്റ് ​ഗ്രൂപ്പിൻ്റെ പ്രതിനിധിയായാണ് ഇയാൾ തട്ടിപ്പ് നടത്തിയത്. മറ്റൊരു പ്രതിക്കായി അന്വേഷണം ഊർജിതമാക്കി. 

Advertisment