/sathyam/media/media_files/2025/05/15/CpRfjCjl4R0lqjGeA72C.jpg)
ആലപ്പുഴ: പെരുമ്പളം പാലം ഉദ്ഘാടനത്തിന്‍റെ ലൈവ് ലിങ്ക് നീക്കം ചെയ്ത് ജി സുധാകരൻ. ഫേസ്ബുക്കിൽ നിന്നാണ് ലിങ്ക് നീക്കം ചെയ്തത്. ജില്ലാകമ്മിറ്റി ഓഫീസിലെ അഡ്മിനാണ് അനുമതി ഇല്ലാതെ ലൈവ് ഇട്ടത് .
പാലത്തിന്‍റെ ഉദ്ഘാടന ചടങ്ങിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ സുധാകരനെ കാണാൻ പോകുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും കൂടിക്കാഴ്ച നടന്നില്ല.
ഇന്നാണ് വേമ്പനാട്ട് കായലിന് കുറുകെ നിർമിച്ച സംസ്ഥാനത്തെ ഏറ്റവും നീളമേറിയ പാലമായ പെരുമ്പളം പാലം മുഖ്യമന്ത്രി നാടിനു സമർപ്പിച്ചത്.
ആലപ്പുഴ ജില്ലയിലെ അരൂർ നിയോജകമണ്ഡലത്തിലെ അരുക്കൂറ്റി പഞ്ചായത്തിനെയും പെരുമ്പളം ദ്വീപിനെയും തമ്മിൽ ബന്ധിപ്പിച്ചാണ് ഈ പാലം പണിതീർത്തത്. ആകെ 1155.40 മീറ്റർ നീളമുള്ള പാലത്തിന് 35 മീറ്റർ 27 സ്പാനുകളുണ്ട്.
കൂടാതെ കായലിലെ ജലഗതാഗതത്തിന് തടസ്സം വരാത്ത രീതിയിൽ 55 മീറ്റർ നീളമുള്ള മൂന്ന് ബോ സ്ട്രിങ് ആർച്ച് സ്പാനുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. ദ്വീപിന്റെ ടൂറിസം സാധ്യത വർധിപ്പിക്കുന്നതിനു പാലം സഹായകമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
2016-17 സംസ്ഥാന ബജറ്റിൽ ഉൾപ്പെടുത്തി കിഫ്ബിയുടെ സാമ്പത്തിക സഹായത്തോടെ100 കോടി രൂപ ചെലവഴിച്ചാണ് പാലം നിർമിച്ചത്. വേമ്പനാട് കായലിന്‍റെ പ്രകൃതിരമണീയമായ കാഴ്ചകൾ ആസ്വദിക്കാൻ കഴിയുന്ന തരത്തിലാണ് പാലത്തിന്റെ രൂപകല്പന.
പാലം ഉദ്ഘടനത്തിന് പിന്നാലെ പെരുമ്പളം ദ്വീപിലേക്ക് കെ എസ് ആർ ടി സി ബസും സർവീസും ആരംഭിച്ചു. പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ് അധ്യക്ഷത വഹിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us