Advertisment

നവജാതശിശു മരിച്ചത് ചികിത്സാപിഴവ് മൂലമെന്ന് ആരോപണം; വണ്ടാനം മെഡിക്കല്‍ കോളേജില്‍ പ്രതിഷേധം

New Update
alapxxxpuzha.jpg

ആലപ്പുഴ: വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നവജാത ശിശു മരിച്ചത് ചികിത്സ പിഴവിനെ തുടര്‍ന്നാണെന്ന ആരോപണവുമായി ബന്ധുക്കള്‍ രംഗത്തെത്തി. സംഭവത്തില്‍ ബന്ധുക്കള്‍ ആശുപത്രി സൂപ്രണ്ടിനും പൊലീസിനും പരാതി നല്‍കി. ഇന്ന് പുലര്‍ച്ചെ ലേബര്‍ റൂമിനു മുന്നില്‍ ബന്ധുക്കള്‍ പ്രതിഷേധിച്ചു. കുഞ്ഞിന്റെ മൃതദേഹവുമായാണ് ബന്ധുക്കള്‍ പ്രതിഷേധിച്ചത്.

വണ്ടാനം വൃക്ഷവിലാസം തോപ്പ് മനുവിന്റെ ഭാര്യ സൗമ്യയുടെ കുഞ്ഞാണ് മരിച്ചത്. എട്ടു ദിവസം പ്രായമുള്ള കുഞ്ഞ് മരിച്ചത് ഇന്നലെ രാത്രി 12 മണിയോടെയാണ്. കഴിഞ്ഞ മാസം 28ന് രാത്രി സൗമ്യയ്ക്ക് പ്രസവ വേദന ഉണ്ടായി. എന്നാല്‍, വേദന ശക്തമായിട്ടും ഡോക്ടര്‍മാരും നഴ്‌സുമാരും സൗമ്യയെ ലേബര്‍ റൂമിലേക്ക് മാറ്റിയില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു. തുടര്‍ന്ന് 29ന് രാവിലെ വാര്‍ഡില്‍ വെച്ച് പ്രസവിച്ച ശേഷം സൗമ്യയെ ലേബര്‍ റൂമിലേക്കും ശിശുവിനെ ഐസിയുവിലേക്കും മാറ്റി.

പ്രസവിച്ച സമയത്തും ശിശുവിനെ അമ്മയെ കാണിച്ചില്ലെന്നും മുലയൂട്ടാന്‍ അനുവദിച്ചില്ലെന്നും പരാതിയുണ്ട്. കുഞ്ഞിനെ ഡയാലിസിസിന് വിധേയമാക്കിയതായും ബന്ധുക്കള്‍ ആരോപിച്ചു. മാതാപിതാക്കള്‍ കുട്ടിയെ കാണുന്നത് എട്ട് ദിവസത്തിനു ശേഷമാണെന്നും ബന്ധുക്കള്‍ ആരോപിച്ചു.

Advertisment
Advertisment