New Update
/sathyam/media/media_files/QnSSMDpBiEOURNrVPNUC.webp)
ആലപ്പുഴ: മുറിവിൽ തുന്നലിടുന്നതിനിടെ വനിത ഡോക്ടറുടെ കൈപിടിച്ച് തിരിച്ചയാളെ പൊലീസ് പിടികൂടി. തകഴി സ്വദേശി ഷൈജു എന്നയാളെയാണ് അമ്പലപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തത്.
Advertisment
വണ്ടാനം മെഡിക്കൽ കോളജിലാണ് സംഭവം. നെറ്റിയിൽ മുറിവേറ്റാണ് ഷൈജു മെഡിക്കൽ കോളജിലെത്തിയത്. മുറിവിൽ തുന്നലിടാൻ ശ്രമിക്കുമ്പോൾ ഇയാൾ വനിത ഡോക്ടറുടെ കൈപിടിച്ച് തിരിക്കുകയായിരുന്നു. ബഹളമായതോടെ ഇയാൾ ഉടൻ ആശുപത്രിയിൽനിന്നും രക്ഷപ്പെടുകയും ചെയ്തു.
ശസ്ത്രക്രിയ വിഭാഗം ഹൗസ് സർജൻ ഡോ. അഞ്ജലിക്കുനേരെയാണ് അക്രമം നടന്നത്. ഡോക്ടറുടെ പരാതിയിൽ പൊലീസ് കേസെടുക്കുകയും ഷൈജുവിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഇയാൾ മദ്യലഹരിയിലായിരുന്നെന്ന് ഡോക്ടർ പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us