/sathyam/media/media_files/LvgOTyYNSI47NK9n6P5N.jpg)
ആലപ്പുഴ: ചേർത്തലയിലെ വീട്ടമ്മയായ ജെ ഇന്ദുവിന്റെ (42) മരണം തുമ്പച്ചെടി കൊണ്ടുള്ള തോരൻ കഴിച്ചല്ലെന്ന് വ്യക്തമാക്കി പൊലീസ്. ഇന്ദുവിന് മ​റ്റു ചില ശാരീരിക അസ്വസ്ഥതകൾ ഉണ്ടായിരുന്നു എന്നും അതാകാം മരണകാരണമെന്നുമാണ് പൊലീസ് പറയുന്നത്.
പ്രാഥമിക പോസ്​റ്റ്‌മോർട്ടം റിപ്പോർട്ടിലെ സൂചനകളിൽ നിന്നാണ് പൊലീസിന്റെ പ്രതികരണം. പോസ്​റ്റ്‌മോർട്ടം റിപ്പോർട്ടും രാസപരിശോധന ഫലവും വന്നശേഷം കൂടുതൽ സ്ഥിരീകരണം ഉണ്ടാകുമെന്നും ചേർത്തല പൊലീസ് പറഞ്ഞു. സംഭവത്തിൽ പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തിരുന്നു.
ചേർത്തല എക്‌സ്റേ ജംഗ്ഷന് സമീപം താമസിക്കുന്ന ഇന്ദുവും കുടുംബാംഗങ്ങളും വ്യാഴാഴ്ച രാത്രി തുമ്പച്ചെടികൊണ്ടുള്ള തോരൻ കഴിച്ചിരുന്നു. പിന്നാലെ ഇന്ദുവിന് ശാരീരിക ബുദ്ധിമുട്ടുകളുണ്ടായി എന്നാണ് വീട്ടുകാർ പറയുന്നത്. ആദ്യം ചേർത്തലയിലെയും പിന്നീട് നെട്ടൂരിലെയും സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു. ഇന്ദുവിനെ കൂടാതെ തുമ്പപ്പൂ തോരൻ കഴിച്ച പിതാവ് ജയാനന്ദനും ശാരീരിക അസ്വസ്ഥതകൾ ഉണ്ടായെന്ന് ബന്ധുക്കൾ പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us