കുട്ടി ആക്സിലറേറ്ററില്‍ കൈവെച്ചു,നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ തുണിക്കടയിലേക്ക് ഇടിച്ചുകയറി; സംഭവം ഹരിപ്പാട്

New Update
cctv-1www

ഹരിപ്പാട് നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ തുണിക്കടയിലേക്ക് ഇടിച്ചുകയറി. ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് അപകടമുണ്ടായത്. തുണിക്കടയില്‍ നിന്ന് വസ്ത്രം വാങ്ങാന്‍ എത്തിയതാണ് ഭര്‍ത്താവും ഭാര്യയും കുഞ്ഞും. ഭാര്യ വസ്ത്രം വാങ്ങാന്‍ കടയ്ക്കുള്ളിലേക്ക് പോയപ്പോള്‍ ഭര്‍ത്താവും കുഞ്ഞും കടയ്ക്ക് പുറത്ത് സ്‌കൂട്ടറില്‍ ഇരിക്കുകയായിരുന്നു.

Advertisment

ഈ സമയത്ത് കുട്ടി ആക്സിലറേറ്ററില്‍ കൈ വച്ചതാണ് നിയന്ത്രണം വിട്ട് സ്‌കൂട്ടര്‍ കടയ്ക്കുള്ളിലേക്ക് ഇടിച്ചുകയറാന്‍ കാരണം. വാഹനം അടുക്കിവെച്ചിരുന്ന തുണിക്കെട്ടുകളില്‍ ഇടിച്ചുനിന്നത് കൊണ്ട് വലിയ അപകടം ഒഴിവായി.

കടയ്ക്കുള്ളില്‍ നില്‍ക്കുന്ന ഭാര്യ നിയന്ത്രണം വിട്ട് പാഞ്ഞെത്തിയ സ്‌കൂട്ടര്‍ ഇടിച്ചു തെറിച്ചുവീഴുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഹരിപ്പാട് സ്വദേശികളാണ് ദമ്പതികള്‍.

Advertisment